മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് റൂള്‍ കര്‍വ് പരിധിയില്‍ താഴെ; ഭയപ്പെടേണ്ട സാഹചര്യമില്ലെന്ന് കളക്‌ടര്‍

മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് റൂള്‍ കര്‍വ് പരിധിയില്‍ താഴെ; ഭയപ്പെടേണ്ട സാഹചര്യമില്ലെന്ന് കളക്‌ടര്‍

തിരുവനന്തപുരം: മുല്ലപ്പെരിയാർ അണക്കെട്ടുമായി ബന്ധപ്പെട്ട് സോഷ്യല്‍ മീഡിയയിലൂടെ പ്രചരിക്കുന്നത് അനാവശ്യ പ്രചരണങ്ങളെന്ന് ഇടുക്കി കലക്ടർ. ജനങ്ങളെ ഭയപ്പെടുത്തുന്ന തരത്തില്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപക പ്രചരണം നടക്കുന്ന സാഹചര്യത്തിലാണ് വസ്തുതകള്‍ വ്യക്തമാക്കുന്നതെന്നും കലക്ടർ പറഞ്ഞു.

സോഷ്യല്‍ മീഡിയ ശരിയായ രീതിയില്‍ ഉപയോഗിക്കാൻ ശ്രമിക്കണമെന്നും കലക്ടർ പറഞ്ഞു.

കുറിപ്പിന്റെ പൂർണ്ണരൂപം:

മുല്ലപെരിയാര്‍ ഡാമിലെ ജലനിരപ്പ്‌ ഇന്ന് വൈകീട്ട് നാലുമണിവരെ 131.75 അടിയാണ്. ഡാമിന്റെ ഇപ്പോഴത്തെ റൂള്‍ ലെവല്‍ പ്രകാരം ജലനിരപ്പ്‌ 137 അടിയില്‍ എത്തിയാല്‍ മാത്രമേ ഡാം തുറക്കേണ്ട സാഹചര്യം ഉള്ളൂ.

നിലവില്‍ ഡാമിന്റെ വൃഷ്ടിപ്രദേശങ്ങളില്‍ മഴയും ഡാമിലേക്കുള്ള നിരൊഴുക്കും കുറഞ്ഞിട്ടുണ്ട്. ഷട്ടര്‍ തുറക്കേണ്ട സാഹചര്യം ഉണ്ടാവുകയാണെങ്കില്‍ അതിനുള്ള എല്ലാ മുന്നൊരുക്കങ്ങളും ജില്ലാ ഭരണകൂടം സ്വീകരിച്ചിട്ടുണ്ട്.

ജനങ്ങളെ ഭയപ്പെടുത്തുന്ന തരത്തില്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപക പ്രചരണം നടക്കുന്ന സാഹചര്യത്തിലാണ് വസ്തുതകള്‍ വ്യക്തമാക്കുന്നത്.

സോഷ്യല്‍ മീഡിയ പുതിയ കാലത്തിൻറെ ശക്തിയുള്ള നാവും ആയുധവുമാണ്… അത് ശരിയാംവിധം ഉപയോഗിക്കാൻ നമുക്ക് ശ്രമിക്കാം.

TAGS : MULLAPERIYAR | KERALA
SUMMARY : Mullaperiyar dam water level below rule curve limit; Collector said there is nothing to fear

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *