അപകടത്തിൽ തകർന്ന കാർ നീക്കം ചെയ്യാൻ ശ്രമിക്കവേ എൻഎച്ച്എഐ ജീവനക്കാരൻ മരിച്ചു

അപകടത്തിൽ തകർന്ന കാർ നീക്കം ചെയ്യാൻ ശ്രമിക്കവേ എൻഎച്ച്എഐ ജീവനക്കാരൻ മരിച്ചു

ബെംഗളൂരു: അപകടത്തിൽ തകർന്ന കാർ റോഡിൽ നിന്നും നീക്കം ചെയ്യാൻ ശ്രമിക്കവേ നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ (എൻഎച്ച്എഐ) ജീവനക്കാരൻ മരിച്ചു. ഇലക്‌ട്രോണിക്‌സ് സിറ്റി മേൽപ്പാലത്തിലാണ് അപകടമുണ്ടായത്. മഞ്ജുനാഥ് (57) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന സതീഷ്, രാജണ്ണ എന്നിവർക്ക് ഗുരുതരമായി പരുക്കേറ്റു. ഇവരെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ശനിയാഴ്ച രാത്രിയോടെയാണ് നിയന്ത്രണം വിട്ട കാർ മേൽപ്പാലത്തിന്റെ ഭിത്തിയിൽ ഇടിച്ച് അപകടമുണ്ടായത്. തുടർന്ന് കാർ പുറത്തേക്ക് വലിച്ചെടുക്കാൻ ശ്രമിക്കുന്നതിനിടെ അമിതവേഗതയിലെത്തിയ മഹീന്ദ്ര ബൊലേറോ പിക്കപ്പ് ട്രക്ക് ജീവനക്കാർക്കിടയിലേക്ക് ഇടിച്ചുകയറുകയായിരുന്നു. മഞ്ജുനാഥ് സംഭവസ്ഥലത്ത് തന്നെ മരിച്ചു. ഇടിയുടെ ആഘാതത്തിൽ പിക്ക്അപ്പ് വാനിന്റെ മുൻഭാഗം പൂർണമായും തകർന്നതായി പോലീസ് പറഞ്ഞു. സംഭവത്തിൽ ഇലക്ട്രോണിക് സിറ്റി പോലീസ് കേസെടുത്തു.

TAGS: BENGALURU | ACCIDENT
SUMMARY: NHAI staffer dies, 2 injured as pickup truck hits them while fixing broken down car on E-city flyover

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *