സുവർണ കർണാടക കേരളസമാജം മൈസൂരു ഓണാഘോഷ ഫണ്ട് വയനാട്ടിലെ പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്ക്

സുവർണ കർണാടക കേരളസമാജം മൈസൂരു ഓണാഘോഷ ഫണ്ട് വയനാട്ടിലെ പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്ക്

ബെംഗളൂരു: സുവർണ കർണാടക കേരളസമാജം മൈസൂരു ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടത്താനിരുന്ന മൈസൂർ ഓണം വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ മാറ്റിവയ്ക്കുന്നതാണെന്ന് ഓണം പ്രോഗ്രാം ചെയർമാനും സംസ്ഥാന വർക്കിംഗ് പ്രസിഡണ്ടുമായ അനിൽ തോമസ് അറിയിച്ചു.

ഓണാഘോഷത്തിന് വേണ്ടി സ്വരൂപിച്ച ഫണ്ട് ദുരിതബാധിതരുടെ പുനരധിവാസത്തിനു വേണ്ടി വിനിയോഗിക്കാന്‍ തീരുമാനിച്ചതായി ജില്ലാ പ്രസിഡണ്ട് ജോർജ് കുമാര്‍, ജില്ലാ സെക്രട്ടറി ഹരിനാരായണൻ  എന്നിവര്‍ അറിയിച്ചു.
<BR>
TAGS : SKKS
SUMMARY : Suvarna Karnataka Kerala Samajam Mysore Onaghosha Fund for rehabilitation activities

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *