ബംഗ്ലാദേശ് കലാപം; പ്രധാനമന്ത്രി ഷെയ്ഖ് ഹസീന രാജിവെച്ചു

ബംഗ്ലാദേശ് കലാപം; പ്രധാനമന്ത്രി ഷെയ്ഖ് ഹസീന രാജിവെച്ചു

ബംഗ്ലാദേശ് പ്രധാനമന്ത്രി ശൈഖ് ഹസീന രാജിവെച്ചു. പ്രധാനമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് ആയിരക്കണക്കിന് പ്രക്ഷോഭകാരികള്‍ ധാക്കയിലെ സെന്‍ട്രല്‍ സ്‌ക്വയറിലെത്തിയിരുന്നു. ശൈഖ് ഹസീനയുടെ ധാക്കയിലെ ഔദ്യോഗിക വസതിയിലേക്ക് പ്രക്ഷോഭകര്‍ ഇരച്ചു കയറിയതായും റിപ്പോര്‍ട്ടുണ്ട്. തുടര്‍ന്നാണ് ഹസീന സുരക്ഷിത കേന്ദ്രത്തിലേക്ക് മാറിയത്.

സഹോദരിക്കൊപ്പം രാജ്യംവിട്ട ഹസീന ഇന്ത്യയില്‍ അഭയം തേടിയേക്കുമെന്ന് റിപോര്‍ട്ടുണ്ട്. സൈനിക ഹെലികോപ്ടറിലാണ് അവര്‍ തലസ്ഥാനമായ ധാക്കയില്‍ നിന്ന് പോയത്. ധാക്ക വിടുന്നതിനു മുമ്പ് പ്രസംഗം റെക്കോഡ് ചെയ്യാന്‍ ഹസീന ആഗ്രിച്ചിരുന്നെങ്കിലും സാധിച്ചില്ലെന്നുള്ള റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്. രാജ്യത്ത് സര്‍ക്കാരിനെതിരെ വിദ്യാര്‍ഥി പ്രക്ഷോഭം ശക്തമാകുന്ന സാഹചര്യത്തില്‍ സൈന്യം പ്രധാനമന്ത്രി ശൈഖ് ഹസീനയുടെ രാജിയാവശ്യപ്പെട്ടു.

45 മിനിറ്റിനകം രാജിവെക്കണമെന്നാണ് സൈന്യം ഹസീനക്ക് നല്‍കിയ അന്ത്യശാസനം. അഞ്ച് പതിറ്റാണ്ട് മുമ്പ് ബംഗ്ലാദേശ് രൂപകൊണ്ട ശേഷം രാജ്യം സാക്ഷ്യം വഹിക്കുന്ന ഏറ്റവും രൂക്ഷമായ ആഭ്യന്തര കലാപങ്ങളിലൊന്നാണ് ഇപ്പോഴത്തേത്. ഇന്നലെ രാവിലെയാണ് കലാപം പൊട്ടിപ്പുറപ്പെട്ടത്.

രാജ്യത്ത് നടപ്പാക്കിയ ജോലി സംവരണ സംവിധാനത്തിനെതിരായണ് പ്രക്ഷോഭം. അക്രമത്തില്‍ പോലീസുകാര്‍ ഉള്‍പ്പെടെ 101 പേര്‍ കൊല്ലപ്പെട്ടിട്ടുണ്ട്. കലാപത്തെ തുടര്‍ന്ന് രാജ്യത്ത് അനിശ്ചിതകാല കര്‍ഫ്യൂ ഏര്‍പ്പെടുത്തുകയും മൊബൈല്‍ ഇന്റര്‍നെറ്റ് സേവനം വിച്ഛേദിക്കുകയും ചെയ്തിരുന്നു.

TAGS : BANGLADESH | PRIME MINiSTER | RESIGNED
SUMMARY : Bangladesh insurgency; Prime Minister Sheikh Hasina resigned

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *