പ്രഭാതസവാരിക്കിറങ്ങിയ യുവതിക്ക് നേരെ ലൈംഗികാതിക്രമം

പ്രഭാതസവാരിക്കിറങ്ങിയ യുവതിക്ക് നേരെ ലൈംഗികാതിക്രമം

ബെംഗളൂരു: ബെംഗളൂരുവിൽ പ്രഭാതസവാരിക്കിറങ്ങിയ യുവതിക്ക് നേരെ ലൈംഗികാതിക്രമം. കഴിഞ്ഞ ദിവസം പുലർച്ചെ അഞ്ചുമണിയോടെയായിരുന്നു സംഭവം. രാജസ്ഥാൻ സ്വദേശിനിയായ യുവതിയാണ് റോഡിൽ വെച്ച് ലൈംഗികാതിക്രമത്തിനിരയായത്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.

യുവതി എല്ലാദിവസവും പുലർച്ചെ നാലരയ്ക്ക് പ്രഭാതസവാരിക്ക് പോകാറുണ്ടായിരുന്നു. സംഭവദിവസവും പതിവുപോലെ പ്രഭാത സവാരിക്കിറങ്ങിയതായിരുന്നു യുവതി.

തുടർന്ന് സുഹൃത്തിനെ കാത്ത് വീടിന് മുമ്പിൽ നിൽക്കുന്നതിനിടെയാണ് യുവതിക്ക് നേരെ അജ്ഞാതന്റെ ആക്രമണമുണ്ടായത്. റോഡിൽ നിൽക്കുകയായിരുന്ന യുവതിയെ അക്രമി ആദ്യം കയറിപിടിക്കുകയായിരുന്നു. ഓടിരക്ഷപ്പെടാൻ ശ്രമിച്ചപ്പോൾ ഇയാൾ പിന്തുടർന്നെത്തി വീണ്ടും കടന്നുപിടിച്ചു. പിന്നീട് യുവതി ബഹളം വെച്ചതോടെയാണ് ഇയാൾ കടന്നുകളഞ്ഞത്.

വെളുത്തനിറത്തിലുള്ള ടീഷർട്ടും പാന്റ്സുമാണ് പ്രതി ധരിച്ചിരുന്നതെന്ന് സിസിടിവി ദൃശ്യങ്ങളിൽനിന്ന് വ്യക്തമായിട്ടുണ്ട്. സംഭവത്തിൽ യുവതിയുടെ ഭർത്താവിന്റെ പരാതിയിൽ പോലീസ് കേസെടുത്തു.

 

TAGS: BENGALURU | HARASSMENT
SUMMARY: Sexual harassment against women i broad light in bengaluru

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *