മഴക്കെടുതിയിൽ വീട് നഷ്ടപ്പെട്ടവർക്ക് നഷ്ടപരിഹാരം പ്രഖ്യാപിച്ചു

മഴക്കെടുതിയിൽ വീട് നഷ്ടപ്പെട്ടവർക്ക് നഷ്ടപരിഹാരം പ്രഖ്യാപിച്ചു

ബെംഗളൂരു: സംസ്ഥാനത്തെ മഴക്കെടുതിയിൽ വീടുകൾ പൂർണമായും നഷ്ടപ്പെട്ടവർക്ക് നഷ്ടപരിഹാരം പ്രഖ്യാപിച്ച് സർക്കാർ. 1.2ലക്ഷം രൂപയാണ് നഷ്ടപരിഹാരമായി നൽകുക. ഇതോടൊപ്പം സർക്കാർ ഭവന പദ്ധതിയിൽ ഉൾപ്പെടുത്തി പുതിയ വീടുകളും ദുരിതബാധിതർക്ക് നിർമിച്ചുനൽകുമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ അറിയിച്ചു.

ചിക്കമഗളുരുവിലെ പ്രളയബാധിത പ്രദേശങ്ങൾ സന്ദർശിച്ച ശേഷമാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. തകർന്ന വീടുകൾക്കുള്ള നഷ്ടപരിഹാരം നൽകുന്നതിൽ സംസ്ഥാന സർക്കാർ വിവേചനം കാണിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. നഷ്ടപരിഹാര തുക ഗഡുക്കളായി നൽകില്ലെന്നും ഒറ്റത്തവണ ബാങ്ക് അക്കൗണ്ടുകളിലേക്ക് നിക്ഷേപിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

സംസ്ഥാനത്ത് ഇത്തവണ കനത്ത മഴയാണ് പലയിടങ്ങളിലും പെയ്തത്. സംസ്ഥാനത്തുടനീളമുള്ള നാശനഷ്ടത്തിന്റെ കണക്ക് ഔദ്യോഗികമായി വിലയിരുത്തിയിട്ടില്ല. ഇതിനായി പ്രത്യേക സർവേ നടത്തും. ഇതിന് ശേഷം കേന്ദ്രത്തിൽ നിന്നും സഹായം ആവശ്യപ്പെടുമെന്ന് മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

TAGS: KARNATAKA | RAIN UPDATES
SUMMARY: Rs 1.2 lakh compensation to those who houses were completely damaged in rain: K’taka CM

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *