വയനാട് ദുരന്തം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് 1,17,257 രൂപ നല്‍കി പൂജാരി മനോജ്‌ കെ വിശ്വനാഥൻ

വയനാട് ദുരന്തം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് 1,17,257 രൂപ നല്‍കി പൂജാരി മനോജ്‌ കെ വിശ്വനാഥൻ

ബെംഗളൂരു: വയനാട്ടിലെ ഉരുൾപൊട്ടൽ മേഖലയിലെ പുനരധിവാസത്തിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് 1,17,257 രൂപ നല്‍കി  ബെംഗളൂരുവിലെ പൂജാരിയായ മനോജ്‌ കെ വിശ്വനാഥൻ.

ഭാര്യ ഷൈനി മനോജ്‌, മക്കളായ അദ്വൈത മനോജ്‌, ആദിത്യ മനോജ് എന്നിവർക്കൊപ്പം നോർക്ക ഓഫീസിൽ എത്തിയാണ് 1,17,257 രൂപയുടെ ചെക്ക് കൈമാറിയത്. ജയനഗർ യദിയൂർ വൈദിക കേന്ദ്രത്തിൽ നടന്ന കർക്കടക വാവുബലി തർപ്പണത്തിൽ മുഖ്യ കാർമികനായ അദ്ദേഹത്തിന് ദക്ഷിണയായി ലഭിച്ച തുകയാണ് കൈമാറിയത്. നോർക്ക റൂട്ട്സ് വഴി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സഹായങ്ങൾ എത്തിക്കാൻ താൽപ്പര്യപ്പെടുന്നവർ 080-25585090, 9483275823 എന്നി നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.
<br>
TAGS : CMDRF | WAYANAD LANDSLIDE
SUMMARY : Wayanad Disaster: Pujari Manoj K Viswanathan donates Rs 1,17,257 to Chief Minister’s Relief Fund

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *