ഹിന്ദി സംഗീത റിയാലിറ്റി ഷോ വിജയിയായി ഇടുക്കിയില്‍ നിന്നുള്ള ഏഴു വയസ്സുകാരൻ ആവിര്‍ഭവ്

ഹിന്ദി സംഗീത റിയാലിറ്റി ഷോ വിജയിയായി ഇടുക്കിയില്‍ നിന്നുള്ള ഏഴു വയസ്സുകാരൻ ആവിര്‍ഭവ്

ഹിന്ദിയിലെ പ്രശസ്ത സംഗീത റിയാലിറ്റി ഷോ ആയ സൂപ്പര്‍സ്റ്റാര്‍ സിങ്ങര്‍ ത്രീയില്‍ വിജയിയായി കേരളത്തില്‍ നിന്നുള്ള ആവിര്‍ഭവ് എസ്. മറ്റൊരു മത്സാര്‍ഥിയായ അഥര്‍വ ബക്ഷിക്കൊപ്പമാണ് ഏഴ് വയസുകാരനായ ആവിര്‍ഭവ് വിജയം പങ്കിട്ടത്. ഇരുവര്‍ക്കും 10 ലക്ഷം രൂപ വീതം സമ്മാനം ലഭിക്കും.

‘പഠനവും സംഗീതവും ഒരുപോലെ കൊണ്ടുപോകാനാണ് താല്പര്യം. ബോളിവുഡ് താരങ്ങളായ സൽമാൻ ഖാനും ഷാരൂഖ് ഖാനും വേണ്ടി പാടാൻ ആഗ്രഹമുണ്ട്’ ആവിര്‍ഭവ് ഹിന്ദുസ്ഥാൻ ടൈംസിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. തന്റെ പാട്ടിനെ ഇഷ്ടപ്പെട്ട ആരാധകരോടും വോട്ടുചെയ്തു വിജയിപ്പിച്ചവരോടും ആവിര്‍ഭവ് നന്ദിയും പറഞ്ഞു. റിയാലിറ്റി ഷോയിൽ ഏറ്റവും കൂടുതൽ സന്തോഷം നൽകിയ നിമിഷങ്ങളെക്കുറിച്ചും ആവിര്‍ഭവ് പറഞ്ഞു.

രാജേഷ് ഖന്ന സ്‌പെഷ്യല്‍ എപ്പിസോഡില്‍ ‘കോരാ കാഗസ്’, ‘മേരാ സപ്‌നോ കി റാണി’ തുടങ്ങിയ ഗാനങ്ങള്‍ പാടിയാണ് അഭിനവ് വിധികര്‍ത്താക്കളുടെ ഹൃദയത്തില്‍ ഇടം പിടിച്ചത്. ‘ഞാന്‍ ഇവനെ വീര്‍ ആവിര്‍ഭവ് എന്ന് വിളിക്കും. ഒരിക്കലും എവിടേയും പതറാത്ത മനോഭവമാണ് അവന്റേത്. എനിക്ക് അഭിമാനം തോന്നുന്നു.’ ആവിര്‍ഭവിനെ ചേര്‍ത്തുനിര്‍ത്തി ഗായികയുമായ നേഹ കക്കര്‍ പറഞ്ഞു. രാജ്യത്തുടനീളം കഴിവുതെളിയിച്ച യുവഗായകരെ ഒരുമിച്ചുകൊണ്ടുവന്ന റിയാലിറ്റി ഷോയാണ് സൂപ്പര്‍ സ്റ്റാര്‍ സിങ്ങല്‍ ത്രീ.

അവിശ്വസനീയമായ പ്രകടനമാണ് സീസണിലുടനീളം കാഴ്ചവെച്ചത്.  ഗായകരിലെ ഷാരൂഖ് ഖാന്‍ എന്നാണ് റിയാലിറ്റി ഷോയിലെ വിധികര്‍ത്താക്കള്‍ ആവിര്‍ഭവിനെ വിശേഷിപ്പിക്കുന്നത്. ‘ചിട്ടി ആയി ഹേ’ എന്ന ഗാനത്തിലൂടെയാണ് ‘ബാബുക്കുട്ടന്‍’ ന്ന് വിളിപ്പേരുള്ള ആവിര്‍ഭവ് ശ്രദ്ധിക്കപ്പെട്ടത്.

 

ഇടുക്കി സ്വദേശിയായ ആവിര്‍ഭവിന്റെ മാതാപിതാക്കള്‍ സന്ധ്യയും സജിമോനുമാണ്. അനിര്‍വിഹിയയാണ് സഹോദരി. അനിര്‍വിഹിയയും റിയാലിറ്റി ഷോ താരമാണ്. ഇരുവര്‍ക്കും ഒരുമിച്ച് സോഷ്യല്‍ മീഡിയ അക്കൗണ്ടുകളും യുട്യൂബ് ചാനലുമുണ്ട്. ഒരുമിച്ച് പാടുന്ന നിരവധി വീഡിയോകൾ ഇതിൽ അപ്‌ലോഡ് ചെയ്തിട്ടുമുണ്ട്.
<BR>
TAGS : REALITY SHOW | AVIRBHAV
SUMARY : Seven-year-old Aavirbhav from Idukki is the winner of a Hindi music reality show

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *