കൃഷിയിടത്തിൽ സ്ഥാപിച്ച വൈദ്യുതി വേലിയിൽ നിന്ന് ഷോക്കേറ്റ് 2 മരണം

കൃഷിയിടത്തിൽ സ്ഥാപിച്ച വൈദ്യുതി വേലിയിൽ നിന്ന് ഷോക്കേറ്റ് 2 മരണം

പത്തനംതിട്ട: കൃഷിയിടത്തിൽ പന്നി കയറാതിരിക്കാൻ സ്ഥാപിച്ച വൈദ്യുതി വേലിയിൽനിന്ന് ഷോക്കേറ്റ് രണ്ട് കർഷകർ മരിച്ചു. പത്തനംതിട്ട പന്തളം കൂരമ്പാല അരുണോദയത്തിൽ ചന്ദ്രശേഖരൻ (65), പി ജി ഗോപാലപിള്ള (62) എന്നിവരാണ് മരിച്ചത്.

ഇന്ന് രാവിലെ ഏഴ് മണിക്ക് ശേഷമാണ് സംഭവമുണ്ടായത്. ഇവർ ഇരുവരും ചേർന്ന് കൃഷി ചെയ്യുന്നവരാണ്. വാഴയും കപ്പയുമുൾപ്പെടെ വിവിധ കൃഷികളുണ്ട്. പാടശേഖരത്തിൽ പന്നി കയറാതിരിക്കാൻ വൈദ്യുതി വേലി സ്ഥാപിച്ചിരുന്നു.ഈ വൈദ്യുതി ലൈനിൽ നിന്ന് ചന്ദ്രശേഖരന് ആദ്യം ഷോക്കേറ്റു. അത് കണ്ട് നിന്ന ഗോപാലപിള്ള രക്ഷപ്പെടുത്താൻ‌ ശ്രമിക്കുന്നതിനിടെ അദ്ദേഹത്തിനും ഷോക്കേൽക്കുകയായിരുന്നു. ഒരാൾ സംഭവ സ്ഥലത്തും അടുത്തയാൾ ആശുപത്രിയിലെക്കുള്ള വഴിമധ്യേയുമാണ് മരിച്ചത്. കാട്ടുപന്നി ശല്യം രൂക്ഷമായതിനെ തുടർന്ന് പല പ്രതിവിധികൾ‌ നോക്കി, ഒടുവിൽ വൈദ്യുതി വേലി സ്ഥാപിക്കുകയായിരുന്നുവെന്നാണ് വിവരം.
<BR>
TAGS : PATHANAMTHITTA | ELECTROCUTED | DEATH
SUMMARY : 2 killed in shock from electric fence installed in farm

 

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *