കൊച്ചുവേളി, നേമം റെയില്‍വേ സ്റ്റേഷനുകളുടെ പേരുമാറ്റം കേന്ദ്രം അംഗീകരിച്ചു

കൊച്ചുവേളി, നേമം റെയില്‍വേ സ്റ്റേഷനുകളുടെ പേരുമാറ്റം കേന്ദ്രം അംഗീകരിച്ചു

തിരുവനന്തപുരം: കേരളത്തിലെ നേമം, കൊച്ചുവേളി റെയില്‍വേ സ്‌റ്റേഷനുകളുടെ പേരില്‍ മാറ്റം. സ്‌റ്റേഷനുകളുടെ പേര് മാറ്റാനുളള സംസ്ഥാന സര്‍ക്കാരിന്റെ ശുപാര്‍ശ കേന്ദ്രം അംഗീകരിച്ചു. നേമം റെയില്‍വേ സ്‌റ്റേഷന്‍ ഇനി തിരുവനന്തപുരം സൗത്ത് എന്നും കൊച്ചുവേളി സ്‌റ്റേഷന്‍ തിരുവന്തപുരം നോര്‍ത്ത് എന്നുമാകും അറിയപ്പെടുക.

തിരുവനന്തപുരം സെന്‍ട്രല്‍ കേന്ദ്രീകരിച്ച്‌ സര്‍വീസ് നടത്തുന്ന ട്രെയിനുകളുടെ എണ്ണം വര്‍ധിച്ചതോടെ സമീപ സ്‌റ്റേഷനകളുടെയും മുഖച്ഛായ മാറ്റാനുള്ള സര്‍ക്കാരിന്റെ നീക്കം. ഇതിന്റെ ഭാഗമായാണ് പേരുമാറ്റവും. കൊച്ചുവേളിയില്‍ നിന്നും രാജ്യത്തെ പ്രധാന നഗരങ്ങളിലേക്ക് തിരിച്ചും നിലവില്‍ നിരവധി ദീര്‍ഘദൂര സര്‍വീസുകളുണ്ട്.

നേമത്ത് നിന്നും കൊച്ചുവേളിയില്‍ നിന്നും തിരുവനന്തപുരം സെന്‍ട്രലിലേക്ക് വെറും ഒമ്പത് കിലോമീറ്റര്‍ ദൂരം മാത്രമാണെങ്കിലും ഭൂരിഭാഗം പേരും ആശ്രയിക്കുന്നത് സെന്‍ട്രല്‍ സ്‌റ്റേഷനെ തന്നെയാണ്. തിരുവനന്തപുരം എന്ന പേര് ബ്രാന്‍ഡ് ചെയ്ത് സമീപ സ്‌റ്റേഷനുകള്‍ കൂടി നവീകരിക്കുന്നതോടെ യാത്രക്കാരുടെ എണ്ണം കൂടുമെന്നാണ് പ്രതീക്ഷ.

TAGS : KERALA | RAILWAY STATION
SUMMARY : Center approves renaming of Kochuveli and Nemam railway stations

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *