വയനാട് ഉരുൾപൊട്ടൽ; ദുരിതബാധിതതർക്ക് കൈത്താങ്ങുമായി റിലയൻസ് ഫൗണ്ടേഷൻ

വയനാട് ഉരുൾപൊട്ടൽ; ദുരിതബാധിതതർക്ക് കൈത്താങ്ങുമായി റിലയൻസ് ഫൗണ്ടേഷൻ

തിരുവനന്തപുരം: വയനാട് ഉരുൾപൊട്ടലിലെ ദുരിതബാധിതർക്ക് കൈത്താങ്ങുമായി റിലയൻസ് ഫൗണ്ടേഷൻ. ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കുള്ള അടിയന്തര സഹായം, ജീവനോപാദികൾ പുനർനിർമിക്കുന്നതിനുമായി ദീർഘകാല വികസന സംരംഭങ്ങളും പദ്ധതിയിൽ ഉൾപ്പെടുമെന്ന് റിലയൻസ് ഫൗണ്ടേഷൻ സ്ഥാപകയും ചെയർപേഴ്‌സണുമായ നിത അംബാനി അറിയിച്ചു.

പാൽ, പഴങ്ങൾ തുടങ്ങിയവ, അടുക്കളയിലേക്ക് ആവശ്യമായ റേഷൻ, പാത്രങ്ങൾ, വെള്ളം, ടോയ്ലറ്റ് സാധനങ്ങൾ, ശുചിത്വ വസ്തുക്കൾ തുടങ്ങിയവ് അടിയന്തരമായി ലഭ്യമാക്കും. ദുരിതബാധിതരായ കുട്ടികളുടെ വിദ്യാഭ്യാസത്തിനും ഫൗണ്ടേഷൻ സഹായം നൽകും. പുസ്തകങ്ങളും മറ്റ്‌ സാമഗ്രികളും വിതരണം ചെയ്യും. ക്യാമ്പിലെ താമസക്കാർക്കും ദുരന്തനിവാരണ സംഘങ്ങൾക്കും ആശയവിനിമയം മെച്ചപ്പെടുത്തുന്നതിനായി ടവറുകൾ സ്ഥാപിക്കുമെന്നും ജിയോ ഭാരത് ഫോണുകൾ ലഭ്യമാക്കുമെന്നും നിത അംബാനി അറിയിച്ചിട്ടുണ്ട്.

വീടുകൾ നഷ്ടപ്പെട്ടവർക്ക് മാറി താമസിക്കാൻ താത്കാലിക സൗകര്യമൊരുക്കും. ഷെൽട്ടറുകൾ, കിടക്കകൾ, വസ്ത്രങ്ങൾ, അടുക്കളയിലേക്കുള്ള അവശ്യവസ്തുക്കൾ എന്നിവയും നൽകും. ഉപജീവനം പുനസ്ഥാപിക്കാനായി വിത്ത്, കാലിത്തീറ്റ, ഉപകരണങ്ങൾ, തൊഴിൽ പരിശീലനം കൃഷി, എന്നിവയ്‌ക്ക് പിന്തുണ നൽകും. കൗൺസിലിം​​ഗും കമ്മ്യൂണിറ്റി ഹീലിം​ഗ് സെൻ്ററുകളും തുടങ്ങുമെന്നും റിലയൻസ് ഫൗണ്ടേഷൻ അറിയിച്ചു. റിലയൻസ് ഫൗണ്ടേഷന്റെ ദുരന്തനിവാരണ സംഘം സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുമായാകും പ്രവർത്തിക്കുക. കേരളത്തിലെ ജനങ്ങൾക്കൊപ്പമാണ് നിലകൊള്ളുന്നതെന്നും എല്ലാവിധ സഹായവും ചെയ്യുമെന്നും നിതാ അംബാനി അറിയിച്ചു.

TAGS: WAYANAD | LANDSLIDE
SUMMARY: Relaince foundation extends helping hand towards wayanad landslide victims

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *