കാലാവസ്ഥ അനുകൂലമായാൽ ഷിരൂരിൽ അർജുന് വേണ്ടി തിരച്ചിൽ പുനരാരംഭിക്കും

കാലാവസ്ഥ അനുകൂലമായാൽ ഷിരൂരിൽ അർജുന് വേണ്ടി തിരച്ചിൽ പുനരാരംഭിക്കും

ബെംഗളൂരു: കാലാവസ്ഥ അനുകൂലമായാല്‍ അങ്കോള – ഷിരൂർ പാതയിലെ മണ്ണിടിച്ചിലിൽ കാണാതായ അർജുൻ ഉൾപ്പെടെയുള്ളവർക്ക് വേണ്ടി തിരച്ചില്‍ പുനരാരംഭിക്കുമെന്ന് സംസ്ഥാന സർക്കാർ അറിയിച്ചു. ഡൈവിംഗിന് അനുകൂലമായ സാഹചര്യം നിലവില്‍ ഇല്ല. അടിയൊഴുക്ക് 4 നോട്‌സില്‍ എത്തിയാല്‍ തിരച്ചില്‍ നടത്താമെന്നാണ് കര്‍ണാടക വ്യക്തമാക്കിയത്. ഡ്രഡ്ജര്‍ ഉപയോഗിച്ചുള്ള തിരച്ചിലും പ്രായോഗികമല്ല. ആഴവും ഒഴുക്കുമാണ് പ്രധാന വെല്ലുവിളിയെന്ന് റവന്യൂമന്ത്രി കൃഷ്ണ ബൈരേ ഗൗഡ പറഞ്ഞു. അതേസമയം പ്രദേശത്തിന് സമീപം കണ്ടെത്തിയ മൃതദേഹം അർജുന്റെത് ആകാൻ സാധ്യത കുറവാണെന്ന് ഈശ്വർ മാൽപെ പറഞ്ഞു.

മൂന്ന് ദിവസം മുമ്പ് പ്രദേശത്ത് നിന്നും മത്സ്യത്തൊഴിലാളിയെ കാണാതായിരുന്നു. ഇയാളുടെ മൃതദേഹമാകാം ഇതെന്നാണ് സംശയിക്കുന്നത്. അകനാശിനി അഴിമുഖത്താണ് ഇന്നലെ മൃതദേഹം കണ്ടത്. ഗംഗാവലി പുഴയിൽ നിന്നും 35 കിലോമീറ്റർ ദൂരെയാണ് ഇത്. അതുകൊണ്ട് തന്നെ മൃതദേഹം അർജുന്റേത് ആകാനുള്ള സാധ്യത കുറവാണ്. മൃതദേഹം ജീർണിച്ച അവസ്ഥയിലാണ്. അതിനാൽ തിരിച്ചറിയാൻ മറ്റ് പരിശോധനകൾ ആവശ്യമാണെന്നും ഈശ്വർ മാൽപെ വ്യക്തമാക്കി.

TAGS: ARJUN | SHIROOR LANDSLIDE
SUMMARY: Rescue operation for arjun can be restarted only of weather in good condition

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *