ചാലിയാറില്‍ ജലനിരപ്പ് താഴ്ന്നു; ഒരു മൃതദേഹം കൂടി കണ്ടെത്തി

ചാലിയാറില്‍ ജലനിരപ്പ് താഴ്ന്നു; ഒരു മൃതദേഹം കൂടി കണ്ടെത്തി

ചാലിയാർ പുഴയില്‍ ജലനിരപ്പ് താഴ്ന്നതോടെ തിരച്ചില്‍ ഊർജിതമാക്കി. ഇന്ന് നടത്തിയ തിരച്ചിലില്‍ ഒരു മൃതദേഹം കൂടി കണ്ടെത്തി. ഇതുവരെ 74 മൃതദേഹങ്ങള്‍ ചാലിയാറില്‍ നിന്ന് കണ്ടെത്തിയെന്നാണ് സർക്കാറിന്റെ ഔദ്യോഗിക കണക്ക്. ആന്തരികാവയവങ്ങള്‍ അടക്കം നിരവധി ശരീരഭാഗങ്ങളും പുഴയില്‍നിന്ന് കണ്ടെടുത്തിട്ടുണ്ട്.

ഇതുവരെ ലഭിച്ച മുഴുവൻ മൃതദേഹങ്ങളുടെയും അവശിഷ്ടങ്ങളുടെയും പോസ്റ്റ് മോർട്ടം പൂർത്തിയായി. 223 എണ്ണം വയനാട്ടിലേക്ക് കൊണ്ട് പോകുകയും മൂന്നെണ്ണം ബന്ധുക്കള്‍ ഏറ്റെടുക്കുകയും ചെയ്തു. 7 ശരീര ഭാഗങ്ങള്‍ പൂർണമായി ഡി.എൻ.എ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.

Water level drops in Chaliyar; One more body was found

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *