എട്ട്, ഒമ്പത് ക്ലാസുകളിൽ ഇനി ഓൾ പാസില്ല: മാറ്റം ഈ വർഷംമുതൽ

എട്ട്, ഒമ്പത് ക്ലാസുകളിൽ ഇനി ഓൾ പാസില്ല: മാറ്റം ഈ വർഷംമുതൽ

തിരുവനന്തപുരം: സംസ്ഥാനത്ത് എട്ടാം ക്ലാസ് മുതൽ ഓൾ പാസ് സമ്പ്രദായം നിർത്തലാക്കും. ഇതുമായി ബന്ധപ്പെട്ട് മന്ത്രിസഭായോഗം അന്തിമ തീരുമാനം കൈക്കൊണ്ടു. പുതിയ സമ്പ്രദായം ഈ വർഷം മുതൽ നടപ്പാക്കും. ഈ വർഷം മുതൽ എട്ടാം ക്ലാസിൽ ഇനി ഓൾ പാസ് ഉണ്ടാവില്ല. പത്താം ക്ലാസ്സിൽ ഈ രീതി നടപ്പാക്കുക 2026- 27 അധ്യയന വർഷത്തിലാകും. 2026-27ൽ എസ്എസ്എൽസി പരീക്ഷയിലും മിനിമം മാർക്ക് നടപ്പാക്കും. ഹൈസ്കൂൾ വിഭാഗത്തിലെ 8,9 ക്ലാസുകളിൽ ഇനിമുതൽ ഓൾ പാസ് ഉണ്ടാകില്ല. എട്ടാം ക്ലാസിലും ഒമ്പതാം ക്ലാസിലും പിന്നീട് 10-ാം ക്ലാസിലും മിനിമം മാർക്കും നിർബന്ധമാക്കും.

ഇന്ന് ചേർന്ന മന്ത്രിസഭ യോഗത്തിലാണ് പുതിയ മാറ്റത്തിനുള്ള തീരുമാനം. ഇന്റേണൽ മാർക്ക് കൂടുതൽ നൽകുന്നതും ഓൾ പാസും മൂലം സംസ്ഥാനത്തെ സർക്കാർ സ്കൂ‌ളുകളിലെ വിഭ്യാഭ്യാസ നിലവാരം കുറയുന്നുവെന്ന് ഇക്കഴിഞ്ഞ വിദ്യാഭ്യാസ കോൺക്ലേവിൽ ആരോപണം ഉയർന്നിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് നടപടി. തീരുമാനം പത്താം ക്ലാസിൽ വിജയിക്കാൻ ഓരോ വിഷയത്തിലും മിനിമം മാർക്ക് നിർബന്ധമാക്കും. ഇതേ രീതി എട്ടാം ക്ലാസിലും ഒമ്പതിലും നടപ്പാക്കും.
<BR>
TAGS : KERALA | EDUCATION
SUMMARY : No more All Pass from 8th Class: Change from this year

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *