ഫാക്ടറിയിൽ തീപിടുത്തം; ജീവനക്കാരൻ വെന്തുമരിച്ചു, ഏഴ് പേർക്ക് പൊള്ളലേറ്റു

ഫാക്ടറിയിൽ തീപിടുത്തം; ജീവനക്കാരൻ വെന്തുമരിച്ചു, ഏഴ് പേർക്ക് പൊള്ളലേറ്റു

ബെംഗളൂരു: കർണാടകയിൽ സ്വകാര്യ ഫാക്ടറിയിലുണ്ടായ തീപിടുത്തത്തിൽ ജീവനക്കാരൻ വെന്തുമരിച്ചു. ഏഴ് തൊഴിലാളികൾക്ക് പൊള്ളലേറ്റു. ബെളഗാവിയിലെ നവേജിൽ പശയും ഇൻസുലേഷൻ ടേപ്പുകളും നിർമ്മിക്കുന്ന സ്നേഹ ഫാക്ടറിയിലാണ് തീപിടുത്തമുണ്ടായത്. യെല്ലപ്പയാണ് (20) മരിച്ചത്.

പൊള്ളലേറ്റ്‌ ഏഴ് തൊഴിലാളികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അഗ്നിശമന സേനാംഗങ്ങളും എസ്ഡിആർഎഫ് ഉദ്യോഗസ്ഥരും ചേർന്ന് 16 മണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിലാണ് തീയണച്ചത്. ഫാക്ടറിയിലെ ലിഫ്റ്റിൽ കുടുങ്ങിയ നിലയിലാണ് യെല്ലപ്പയുടെ മൃതദേഹം കണ്ടെടുത്തതെന്ന് പോലീസ് പറഞ്ഞു. തീപിടുത്തമുണ്ടായപ്പോൾ രക്ഷപ്പെടാൻ ശ്രമിക്കവേ ലിഫ്റ്റിൽ കുടുങ്ങിയതാവാമെന്ന് പോലീസ് വിശദീകരിച്ചു.

മരിച്ച യെല്ലപ്പ ഗുണ്ഡ്യാഗോളിൻ്റെ കുടുംബത്തിന് 10 ലക്ഷം രൂപ നഷ്ടപരിഹാരവും കുടുംബാംഗത്തിന് ജോലിയും ഫാക്ടറി ഉടമകൾ പ്രഖ്യാപിച്ചു. തീപിടിത്തത്തിന് കാരണം എന്താണെന്ന് വ്യക്തല്ലെന്നും, തങ്ങൾ എല്ലാ അഗ്നി സുരക്ഷാ നടപടികളും പാലിച്ചിട്ടുണ്ടെന്നും ഫാക്ടറി ഉടമ അനീഷ് മൈത്രാനി പറഞ്ഞു. ഫാക്ടറിയിൽ 400-ലധികം ആളുകൾ ജോലി ചെയ്യുന്നുണ്ട്. തീപിടിത്തം ഉണ്ടാകുമ്പോൾ 150 ഓളം പേരായിരുന്നു സ്ഥാപനത്തിലുണ്ടായിരുന്നത്. സംഭവത്തിൽ പോലീസ് കേസെടുത്തു.

TAGS: KARNATAKA | FIRE
SUMMARY: Worker burnt alive in fire at Belagavi factory, body parts found in lift

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *