ഷിരാഡി ഘട്ടിൽ വാഹനഗതാഗതം പുനസ്ഥാപിച്ചു

ഷിരാഡി ഘട്ടിൽ വാഹനഗതാഗതം പുനസ്ഥാപിച്ചു

ബെംഗളൂരു: ഷിരാഡി ഘട്ടിൽ വാഹനഗതാഗതം പുനസ്ഥാപിച്ചു. ഹാസനും മംഗളൂരുവിനും ഇടയിലുള്ള ഷിരാഡി ഘട്ട് വഴി ദേശീയ പാത 75-ൽ ഇനിമുതൽ എല്ലാ വാഹനങ്ങൾക്കും 24 മണിക്കൂറും സഞ്ചരിക്കാൻ സാധിക്കുമെന്ന് ഹാസൻ ജില്ലാ ഭരണകൂടം അറിയിച്ചു. പാതയിൽ തുടർച്ചയായുണ്ടായ മണ്ണിടിച്ചിലിനെ തുടർന്ന് കഴിഞ്ഞ ഒരാഴ്ചയായി ഈ റൂട്ടിലെ ഗതാഗതം നിരോധിച്ചിരുന്നു.

ഡെപ്യൂട്ടി കമ്മീഷണറുടെ മാർഗനിർദേശത്തിൻ്റെ അടിസ്ഥാനത്തിലാണ് റോഡ് ഗതാഗതത്തിനായി തുറന്നതെന്ന് സക്ലേഷ്പുർ സബ്ഡിവിഷനിലെ അസിസ്റ്റൻ്റ് കമ്മീഷണർ ഡോ.ശ്രുതി പറഞ്ഞു. കഴിഞ്ഞ ഒരു മാസമായി മലയോരമേഖലയിൽ പെയ്ത കനത്ത മഴയിൽ ദൊഡ്ഡത്തപ്പാളെക്ക് സമീപം മണ്ണിടിച്ചിൽ കാരണം ഗതാഗതം തടസപ്പെടുകയും നിരവധി വാഹനങ്ങൾ മണ്ണിനടിയിൽ ആകുകയും ചെയ്തിരുന്നു.

ഇതേതുടർന്ന് മുൻകരുതലെന്ന നിലയിൽ വാഹനഗതാഗതം നേരത്തെ നിരോധിച്ചിരുന്നു. എന്നാൽ, അടുത്തിടെ മഴ കുറഞ്ഞതോടെ ഈ നിയന്ത്രണങ്ങൾ പിൻവലിച്ചു. സ്ഥിതിഗതികൾ നിരീക്ഷിക്കാൻ നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ (എൻഎച്ച്എഐ) സംഘം 24 മണിക്കൂറും സ്ഥലത്ത് സന്നിഹിതരായിരിക്കുമെന്നും ഡോ. ശ്രുതി കൂട്ടിച്ചേർത്തു.


TAGS:
KARNATAKA | SHIRADI GHATT
SUMMARY:
Shiradi ghat finally opens up for vehicular movement

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *