ഇസിഎ സ്മൃതിപർവം സാഹിത്യ സെമിനാർ 11 ന്

ഇസിഎ സ്മൃതിപർവം സാഹിത്യ സെമിനാർ 11 ന്

ബെംഗളൂരു: ഈസ്റ്റ് കള്‍ച്ചറല്‍ അസോസിയേഷന്‍ (ഇസിഎ) സാഹിത്യവേദിയുടെ ആഭിമുഖ്യത്തില്‍ ആഗസ്റ്റ് 11 ന് ‘സ്മൃതിപര്‍വം’ സാഹിത്യ സെമിനാര്‍ സംഘടിപ്പിക്കുന്നു. മഹാകവി കുമാരനാശാന്റെ നൂറാം ചരമവാര്‍ഷിക അനുസ്മരണ പ്രഭാഷണങ്ങളും കവിത ആലാപനവും വൈക്കം മുഹമ്മദ് ബഷീറിന്റെ മുപ്പതാം ചരമവാര്‍ഷിക അനുസ്മരണ പ്രഭാഷണങ്ങളും ഉണ്ടാകും.

രാവിലെ 10.30 മുതല്‍ ഇന്ദിരാനഗര്‍ ഇസിഎയിലെ ഡോ. ജെ അലക്സാണ്ടർ ഹാളിൽ നടക്കുന്ന പരിപാടിയില്‍ സാഹിത്യകാരന്മാരായ ആലങ്കോട് ലീലാകൃഷ്ണന്‍, കെ വി സജയ്, ഡോ.സോമന്‍ കടലൂര്‍ ഇ പി രാജഗോപാലന്‍ എന്നിവര്‍ സംസാരിക്കും. ബെംഗളൂരുവിലെ  കലാ സാഹിത്യ സാംസ്‌കാരിക മേഖലകളിലുള്ള പ്രമുഖരും പങ്കെടുക്കും. പരിപാടിയിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നതായി സാഹിത്യവേദി അധ്യക്ഷന്‍ ഒ വിശ്വനാഥന്‍ അറിയിച്ചു. ഫോണ്‍:  9980090202.
<BR>
TAGS : ECA | ART AND CULTURE
SUMMARY : ECA Smriti Parvam Literary Seminar on 11

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *