മലമ്പുഴ ഡാമിന്‍റെ 4 ഷട്ടറുകള്‍ തുറന്നു; ഭാരതപ്പുഴയുടെ തീരങ്ങളില്‍ ജാഗ്രത നിര്‍ദേശം

മലമ്പുഴ ഡാമിന്‍റെ 4 ഷട്ടറുകള്‍ തുറന്നു; ഭാരതപ്പുഴയുടെ തീരങ്ങളില്‍ ജാഗ്രത നിര്‍ദേശം

പാലക്കാട്‌: ജലനിരപ്പ് ഉയര്‍ന്ന സാഹചര്യത്തില്‍ മലമ്പുഴ അണക്കെട്ടിന്‍റെ 4 സ്പില്‍ ഷട്ടറുകള്‍ വ്യാഴാഴ്ച തുറന്നു. റൂള്‍ കര്‍വ് അനുസരിച്ചുള്ള പരമാവധി ജലനിരപ്പ് എത്തിയിരിക്കുന്നതിനാല്‍ ജലനിരപ്പ് ക്രമീകരിക്കുന്നതിനായി അണക്കെട്ടിന്‍റെ സ്പില്‍വേ ഷട്ടറുകള്‍ ചെറിയ തോതില്‍ തുറക്കുന്നത്.

നിലവില്‍ 112.99 മീറ്റര്‍ എത്തിയ എത്തിയ സാഹചര്യത്തില്‍ ഷട്ടറുകള്‍ തുറക്കുന്നത്. ഡാമിന്‍റെ സംഭരണശേഷി 175.9718 മീറ്റര്‍ ആണ്. ചെറിയ തോതിലാണ് വെള്ളം തുറന്നു വിടുന്നങ്കിലും മുക്കൈ, കല്‍പ്പാത്തി, ഭാരതപ്പുഴയുടെ തീരങ്ങളില്‍ താമസിക്കുന്നവര്‍ക്ക് ജാഗ്രത നിര്‍ദ്ദേശമുണ്ട്.

ജലനിരപ്പ് ക്രമീകരിക്കുന്നതിനായി തുറന്നു വിടേണ്ട വെള്ളത്തിന്‍റെ ഒരു ഭാഗം കെഎസ്‌ഇബിയുടെ പവര്‍ ജനറേഷനു വേണ്ടി ഉപയോഗപ്പെടുത്തുന്നതും, മൊത്തം തുറന്നു വിടുന്ന വെള്ളം പുഴയിലേക്ക് ഒഴുക്കുമെന്നുമാണ് മുന്നറയിപ്പിപ്പ്.

TAGS : MALAMBUZHA | SHUTTER
SUMMARY : 4 shutters of Malampuzha Dam opened; Warning on the banks of Bharatapuzha

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *