ഒളിമ്പിക്സ്; ഹോക്കിയിൽ വെങ്കല മെഡൽ സ്വന്തമാക്കി ഇന്ത്യൻ ടീം

ഒളിമ്പിക്സ്; ഹോക്കിയിൽ വെങ്കല മെഡൽ സ്വന്തമാക്കി ഇന്ത്യൻ ടീം

പാരിസ് ഒളിമ്പിക്‌സ് ഹോക്കിയില്‍ ഇന്ത്യ വെങ്കലമെഡല്‍ സ്വന്തമാക്കി. മൂന്നാം സ്ഥാനക്കാര്‍ക്കായുള്ള പോരാട്ടത്തില്‍ സ്‌പെയിനെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് ഇന്ത്യ തകര്‍ത്തത്. ഇരട്ടഗോളുമായി തിളങ്ങിയ ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് സിങ്ങാണ് മത്സരത്തില്‍ ഇന്ത്യയുടെ വിജയശില്‍പ്പി. വിരമിക്കല്‍ പ്രഖ്യാപിച്ച ഗോള്‍കീപ്പറും ഇതിഹാസ താരവുമായ പി.ആർ. ശ്രീജേഷിന് വെങ്കലത്തോടെ ഗംഭീര യാത്രയയപ്പ് നല്‍കാൻ ജയത്തോടെ ഇന്ത്യൻ ടീമിനായി.

മത്സരത്തില്‍ നിര്‍ണായകമായ പല സേവുകളും നടത്തി ഇന്ത്യൻ ജയത്തിന്‍റെ ഭാഗമാകാൻ ശ്രീജേഷിന് കഴിഞ്ഞു. ടോക്കിയോ ഒളിമ്പിക്‌സിലും ഇന്ത്യ വെങ്കലമെഡല്‍ സ്വന്തമാക്കിയിരുന്നു. ആദ്യ പാദത്തില്‍ കൂടുതൽ സമയവും ഇന്ത്യയായിരുന്നു പന്ത് കൈവശം വച്ചിരുന്നത്. ചില അവസരങ്ങളുണ്ടായെങ്കിലും അത് മുതലാക്കാനായില്ല. ഇതിനിടെ ഇന്ത്യൻ താരം സഞ്ജയ്‌ക്ക് പന്ത് തലയിൽ ഇടിച്ചതിനാൽ പുറത്ത് ഇരിക്കേണ്ടി വന്നു. ആദ്യപാദം 0-0 ന് അവസാനിച്ചു. മത്സരത്തിന്‍റെ 17-ാം മിനിറ്റിൽ പെനാൽറ്റി കോർണർ സ്പെയിൻ വലയിലാക്കി. പിന്നാലെ സ്‌പാനിഷ് ടീമിന് 20-ാം മിനിറ്റിൽ വീണ്ടും പെനാൽറ്റി കോർണർ ലഭിച്ചു.

രണ്ടാം ഒളിമ്പിക് മെഡലുമായി ശ്രീജേഷ് അഭിമാനത്തോടെ കരിയറിന് വിരാമം കുറിച്ചു. പാരിസ് ഒളിമ്പിക്സിന് ശേഷം വിരമിക്കുമെന്ന് ശ്രീജേഷ് നേരത്തെ അറിയിച്ചിരുന്നു. 50 വര്‍ഷത്തിനിടെ ഇതാദ്യമായാണ് തുടര്‍ച്ചയായി രണ്ട് ഒളിമ്പിക്സുകളില്‍ ഇന്ത്യ മെഡല്‍ നേടുന്നത്. ഒളിമ്പിക്സ് ഹോക്കിയില്‍ രാജ്യം നേടിയ 13ാമത് മെഡല്‍ കൂടിയാണിത്.

TAGS: OLYMPICS | HOCKEY
SUMMARY: Indian team won bronze in olympics in hockey

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *