‘അമ്മ’ മെഗാ ഷോയില്‍ നിന്ന് കിട്ടുന്ന തുകയുടെ ഒരു വിഹിതം വയനാടിന്: സിദ്ധിഖ്

‘അമ്മ’ മെഗാ ഷോയില്‍ നിന്ന് കിട്ടുന്ന തുകയുടെ ഒരു വിഹിതം വയനാടിന്: സിദ്ധിഖ്

കൊച്ചി: ഉരുള്‍പൊട്ടല്‍ ഇല്ലാതാക്കിയ വയനാട്ടിലെ മുണ്ടക്കൈ, ചൂരല്‍മല പ്രദേശങ്ങള്‍ക്ക് കൈത്താങ്ങുമായി താരസംഘടനയായ അമ്മ. ദുരന്തബാധിതരെ സഹായിക്കുന്നതിനായി പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനുമായി ചേർന്ന് സ്‌റ്റേജ് ഷോ നടത്തുമെന്ന് അമ്മ അറിയിച്ചു. വാർത്താ സമ്മേളനത്തില്‍ അമ്മയുടെ ജനറല്‍ സെക്രട്ടറി സിദ്ദിഖ് ആണ് ഇക്കാര്യം അറിയിച്ചത്.

ആഗസ്റ്റ് 20ന് അങ്കമാലി അഡ്‌ലക്‌സ് കണ്‍വെൻഷൻ സെന്ററില്‍ വച്ചായിരിക്കും സ്‌റ്റേജ് ഷോ നടത്തുക. വൈകീട്ട് നാല് മണിയ്ക്കായിരിക്കും പരിപാടി ആരംഭിക്കുക. പരിപാടിയിലെ വരുമാനത്തിലെ വിഹിതം വയനാട്ടിലെ ദുരന്തബാധിതർക്ക് കൈമാറുമെന്നും സിദ്ദിഖ് അറിയിച്ചു.

മമ്മൂട്ടി, മോഹൻലാല്‍ ഉള്‍പ്പെടെ പ്രമുഖ താരങ്ങളെല്ലാം ഷോയില്‍ പങ്കെടുക്കും. സാധാരണ സംഘടനയ്ക്കായുള്ള ഫണ്ട് ശേഖരണത്തിനായി ആണ് ഇത്തരം പരിപാടികൾ നടത്താറുള്ളത്. എന്നാല്‍, ഇപ്പോള്‍ ഇത് അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു.

TAGS : WAYANAD LANDSLIDE | AMMA
SUMMARY : A share of proceeds from ‘Amma’ mega show to Wayanad: Siddique

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *