ഒളിമ്പിക്സ്; സമാപന ചടങ്ങിന് ഇന്ത്യയുടെ പതാക വഹിക്കാൻ പി.ആർ. ശ്രീജേഷും മനു ഭാക്കറും

ഒളിമ്പിക്സ്; സമാപന ചടങ്ങിന് ഇന്ത്യയുടെ പതാക വഹിക്കാൻ പി.ആർ. ശ്രീജേഷും മനു ഭാക്കറും

പാരിസ് ഒളിമ്പിക്‌സ് സമാപന ചടങ്ങില്‍ ഇന്ത്യന്‍ പതാക വഹിക്കാൻ മലയാളി താരം പി.ആർ. ശ്രീജേഷും മനു ഭാക്കറും. ജാവലിന്‍ ത്രോയില്‍ വെള്ളി സമ്മാനിച്ച നീരജ് ചോപ്രയോട് സംസാരിച്ചതിന് ശേഷമാണ് തീരുമാനം എടുത്തതെന്ന് പി. ടി. ഉഷ വ്യക്തമാക്കി. ശ്രീജേഷിന്റെ പേര് നിർദേശിച്ചതും നീരജ് തന്നെയാണെന്ന് ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ പ്രസിഡന്റ്‌ പി. ടി. ഉഷ പറഞ്ഞു.

ബുധനാഴ്ച നടന്ന മത്സരത്തിൽ സ്‌പെയിനിനെ 2-1ന് തോൽപ്പിച്ച് ഇന്ത്യൻ പുരുഷ ഹോക്കി ടീം വെങ്കല മെഡലോടെ ഫ്രഞ്ച് തലസ്ഥാനത്ത് ക്യാമ്പ് അവസാനിപ്പിച്ചതിന് പിന്നാലെ ഗോൾകീപ്പർ ശ്രീജേഷ് ഹോക്കിയിൽ നിന്ന് വിരമിച്ചു. 2021ലെ ടോക്കിയോ ഒളിമ്പിക്‌സിൽ വെങ്കലം നേടിയ ടീമിലും 36 കാരനായ ശ്രീജേഷ് അംഗമായിരുന്നു.

ഷെഫ് ഡി മിഷൻ ഗഗൻ നാരംഗും മുഴുവൻ ഇന്ത്യൻ സംഘവും ഉൾപ്പെടെ ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ (ഐഒഎ) നേതൃത്വത്തിനുള്ളിലെ വൈകാരികവും ജനപ്രിയവുമായ തിരഞ്ഞെടുപ്പാണ് ശ്രീജേഷെന്ന് പി. ടി. ഉഷ പറഞ്ഞു. പരിശീലകനാവാനുള്ള ആഗ്രഹം നേരത്തെ ശ്രീജേഷ് വ്യക്തമാക്കിയിരുന്നു.

മനുവിൻ്റെ പേര് ദിവസങ്ങൾക്ക് മുമ്പ് പ്രഖ്യാപിച്ചിരുന്നു. ഇന്ത്യ സ്വാതന്ത്ര്യം നേടിയ ശേഷം ഒരു ഒളിമ്പിക് ഗെയിംസിൽ ഒന്നിലധികം മെഡലുകൾ നേടുന്ന ആദ്യ കായികതാരമായി അവർ മാറി. 10 മീറ്റർ എയർ പിസ്റ്റൾ വനിതയിലും 10 മീറ്റർ എയർ പിസ്റ്റൾ മിക്സഡ് ടീമിലും (സരബ്ജോത് സിങ്ങിനൊപ്പം) വെങ്കല മെഡലുകൾ നേടിയെന്നും പി. ടി. ഉഷ വിശദീകരിച്ചു.

TAGS: OLYMPIC | INDIA
SUMMARY: PR Sreejesh to join Manu Bhaker as India’s flag-bearer in Paris Olympics closing ceremony

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *