കായലില്‍വീണ് കാണാതായ വിദ്യാര്‍ഥിനിയുടെ മൃതദേഹം കണ്ടെത്തി

കായലില്‍വീണ് കാണാതായ വിദ്യാര്‍ഥിനിയുടെ മൃതദേഹം കണ്ടെത്തി

കൊച്ചി: എറണാകുളം നെട്ടൂരില്‍ കായലിൽ ഒഴുക്കില്‍പ്പെട്ട് കാണാതായ പ്ലസ് വൺ വിദ്യാര്‍ഥിനിയുടെ മൃതദേഹം കണ്ടെത്തി. നെട്ടൂർ ബീച്ച് സോക്കർ പരിസരത്ത് വാടകയ്ക്ക് താമസിക്കുന്ന മുതിരപറമ്പ് വീട്ടിൽ ഫിറോസ് ഖാന്റെ മകൾ ഫിദ (16) ആണ് മരിച്ചത്. വലയില്‍ കുടുങ്ങിയ നിലയില്‍ മത്സ്യത്തൊഴിലാളികളാണ് മൃതദേഹം കണ്ടെത്തിയത്.

വെള്ളിയാഴ്ച രാവിലെ ആറരയോടെയാണ് ഫിദ, നെട്ടൂർ കായലിൽ ഒഴുക്കിൽപെട്ടത്. ഭക്ഷണമാലിന്യം കളയാൻ പുഴയിൽ ഇറങ്ങിയപ്പോൾ കാൽ ചെളിയിൽ താഴ്ന്ന് വെള്ളത്തിൽ വീഴുകയായിരുന്നു. ഫയർഫോഴ്സും എൻഡിആർഎഫും ചേര്‍ന്നു തിരച്ചിൽ നടത്തിയിരുന്നു. തിരച്ചിൽ ഊർജ്ജിതമായി തുടരുന്നതിനിടെയാണ് പെൺകുട്ടിയുടെ മൃതദേഹം വലയിൽ മൃതദേഹം കുടുങ്ങിയ നിലയില്‍ ലഭിച്ചിരിക്കുന്നത്.
<BR>
TAGS : KOCHI | DROWN TO DEATH
SUMMARY : The body of the missing student who fell into the lake was found

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *