ബുക്ക് ബ്രഹ്മ സാഹിത്യോത്സവത്തിന് തുടക്കമായി

ബുക്ക് ബ്രഹ്മ സാഹിത്യോത്സവത്തിന് തുടക്കമായി

ബെംഗളൂരു : ബുക്ക് ബ്രഹ്മ സംഘടിപ്പിക്കുന്ന ദക്ഷിണേന്ത്യൻ സാഹിത്യോത്സവത്തിന് കോറമംഗല സെയ്ന്റ് ജോൺസ് ഓഡിറ്റോറിയത്തിൽ തുടക്കമായി. സാഹിത്യകാരൻമാരായ കെ. സച്ചിദാനന്ദൻ, എച്ച്.എസ്. ശിവപ്രകാശ്, ബി. ജയമോഹൻ, വോൾഗ, വിവേക് ഷാൻഭാഗ് തുടങ്ങിയവര്‍ ഉദ്ഘാടന ചടങ്ങുകളുടെ ഭാഗമായി. മൂന്നുദിവസം നീണ്ടു നില്‍ക്കുന്ന സമ്മേളനത്തിൽ അഞ്ച് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽനിന്നുള്ള 300-ലേറെ എഴുത്തുകാരും 100-ലേറെ പ്രസാധകരും പങ്കെടുക്കുന്നുണ്ട്.

ആദ്യദിനമായ വെള്ളിയാഴ്ച വിവിധ ഭാഷകളിലെ സാഹിത്യ മേഖലകളുമായി ബന്ധപ്പെട്ട് ഇരുപതോളം സംവാദങ്ങൾ നടന്നു. ‘മലയാള നോവൽ വ്യത്യസ്ത ഭൂമികകൾ’ എന്ന വിഷയത്തിൽ നടന്ന സംവാദത്തിൽ നോവലിസ്റ്റ് സുഭാഷ് ചന്ദ്രൻ, രാജശ്രീ, സോമൻ കടലൂർ, എ.വി. പവിത്രൻ എന്നിവർ പങ്കെടുത്തു. ‘മലയാള ചെറുകഥ; പുതിയ പ്രവണതകൾ’ എന്ന വിഷയത്തിൽ നടന്ന സംവാദത്തിൽ സന്തോഷ് ഏച്ചിക്കാനം, ഇ. സന്തോഷ് കുമാർ, കുഞ്ഞിക്കണ്ണൻ വാണിമേൽ എന്നിവർ പങ്കെടുത്തു.

രണ്ടാം ദിനമായ ഇന്ന് ഉച്ചയ്ക്ക് ഒരു മണിക്ക് ചിന്താവിഷ്ടയായ സീത എന്ന വിഷയത്തിൽ സംവാദം നടക്കും. എഴുത്തുകാരായ കെ.വി.സജയ്, ആലങ്കോട് ലീലാകൃഷ്ണൻ, ഗോവിന്ദവർമ്മ രാജ, ടി.പി. വിനോദ് എന്നിവര്‍ പങ്കെടുക്കും. വൈകിട്ട് മൂന്നിന് മലയാള സാഹിത്യ വിമർശനത്തിൽ ഇവി രാമകൃഷ്ണൻ, ഇപി രാജഗോപാലൻ, സി.പി. ചന്ദ്രൻ, എം.കെ. ഹരികുമാർ എന്നിവരും പങ്കെടുത്ത് സംസാരിക്കും. ബുക്ക് ബ്രഹ്മ സ്വാതന്ത്ര്യദിന ചെറുകഥാ മത്സര വിജയികൾക്ക് നോവലിസ്റ്റ് ബെന്യാമിൻ സമ്മാനങ്ങൾ നൽകും.

<BR>
TAGS : ART AND CULTURE,
SUMMARY : Book Brahma Literary Festival has started

 

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *