വയനാടിന് ഒരു കൈത്താങ്ങ്; ചെന്നൈയിലെ ചലച്ചിത്ര കൂട്ടായ്മ 1 കോടി രൂപ നല്‍കി

വയനാടിന് ഒരു കൈത്താങ്ങ്; ചെന്നൈയിലെ ചലച്ചിത്ര കൂട്ടായ്മ 1 കോടി രൂപ നല്‍കി

തിരുവനന്തപുരം: വയനാടിന് കൈത്താങ്ങുമായി ചെന്നൈയില്‍ നിന്നുള്ള ചലച്ചിത്ര പ്രവർത്തകരുടെ കൂട്ടായ്മ. വയനാട് ഉരുള്‍പൊട്ടലിന്റെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരു കോടി രൂപ ചെന്നൈയില്‍ നിന്നുള്ള ചലച്ചിത്ര പ്രവർത്തകരുടെ കൂട്ടായ്മ സംഭാവന നല്‍കി.

രാജ്കുമാർ സേതുപതി, സുഹാസിനി മണിരത്നം, ശ്രീപ്രിയ, മണിരത്നം, ഖുശ്ബു സുന്ദർ, മീന സാഗർ, കല്യാണി പ്രിയദർശൻ, ലിസി ലക്ഷ്മി, ശോഭന, റഹ്മാൻ തുടങ്ങിയവരും ഇതിലേക്ക് സംഭാവന നല്‍കിയിട്ടുണ്ട്. നേരിട്ട് മുഖ്യമന്ത്രി പിണറായി വിജയനെ കണ്ട് പണം കൈമാറുകയായിരുന്നു ചെന്നൈയിലെ ഈ താരകൂട്ടായ്മ.

ചൂരല്‍മല, മുണ്ടക്കൈ മേഖലകളിലെ ദുരിതബാധിതർക്ക് കൈത്താങ്ങുമായി തെലുങ്ക്, തമിഴ് ഇൻഡസ്ട്രിയില്‍ നിന്നും നിരവധി സിനിമാ താരങ്ങള്‍ രംഗത്തെത്തിയിരുന്നു. തെലുങ്ക് സൂപ്പർ താരം പ്രഭാസ് 2 കോടിയാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തത്. 25 ലക്ഷം രൂപയാണ് അല്ലു അർജുൻ സംഭാവന നല്‍കിയത്. ഒരുകോടി രൂപയാണ് ചിരഞ്ജീവിയും രാംചരണും ചേർന്ന് സംഭാവന ചെയ്തത്.

മോഹൻലാല്‍, മമ്മൂട്ടി, മഞ്ജു വാര്യർ, ഫഹദ് ഫാസില്‍ അടക്കമുള്ള താരങ്ങളും ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തിരുന്നു. മഞ്ജു വാര്യർ അഞ്ചുലക്ഷം രൂപയും, നവ്യാ നായർ ഒരുലക്ഷം രൂപയുമാണ് നല്‍കിയത്.

TAGS : WAYANAD LANDSLIDE | CHENNAI | FILM
SUMMARY : Wayanad landslide; 1 crore was given by the film association of Chennai

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *