മെട്രോ ടിക്കറ്റ് നിരക്ക് വർധിപ്പിച്ചേക്കും

മെട്രോ ടിക്കറ്റ് നിരക്ക് വർധിപ്പിച്ചേക്കും

ബെംഗളൂരു: നമ്മ മെട്രോ സർവീസുകളുടെ ടിക്കറ്റ് നിരക്ക് വർധിപ്പിച്ചേക്കും. മെട്രോ സ്റ്റേഷനുകളിലെ സുരക്ഷ വർധിപ്പിക്കാൻ നിരക്ക് വർധന അനിവാര്യമായിരിക്കുകയാണെന്ന് ബിഎംആർസിഎൽ ഉദ്യോഗസ്ഥർ പറഞ്ഞു.

നമ്മ മെട്രോ സ്റ്റേഷനുകളിൽ ആത്മഹത്യ ശ്രമങ്ങൾ വർധിക്കുന്ന പശ്ചാത്തലത്തിൽ സ്റ്റേഷനിലെ സുരക്ഷ ക്രമീകരണങ്ങൾ ശക്തമാക്കുന്നതിന്റെ ഭാഗമായാണ് നടപടി. ഇത്തരം സംഭവങ്ങൾ തടയുന്നതിനായി മെട്രോ സ്റ്റേഷനുകളിൽ പ്ലാറ്റ്ഫോം സ്ക്രീൻ ഡോറുകൾ (പിഎസ്ഡി) സ്ഥാപിക്കാനും ബിഎംആർസിഎൽ ആലോചിക്കുന്നുണ്ട്. ഓരോ സ്റ്റേഷനിലും പിഎസ്‌ഡി സ്ഥാപിക്കുന്നതിന് ഏകദേശം 6-7 കോടി രൂപ ചെലവ് വരും.

ഇക്കാരണത്താൽ വരുമാനം വർധിപ്പിക്കുന്നതിന് നിരക്ക് വർധന അനിവാര്യമാണെന്ന് ബിഎംആർസിഎൽ അധികൃതർ ചൂണ്ടിക്കാട്ടി. അടുത്ത മൂന്ന് മാസത്തിനുള്ളിൽ യാത്രാനിരക്ക് വർധിപ്പിക്കാനാണ് പദ്ധതി.

TAGS: BENGALURU | NAMMA METRO
SUMMARY: BMRCL may hike Metro fares to increase security at stations

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *