തുംഗഭദ്ര അണക്കെട്ടിന്‍റെ ഗേറ്റിന് തകരാർ; നാല് ജില്ലകളിൽ ജാഗ്രത നിര്‍ദേശം

തുംഗഭദ്ര അണക്കെട്ടിന്‍റെ ഗേറ്റിന് തകരാർ; നാല് ജില്ലകളിൽ ജാഗ്രത നിര്‍ദേശം

ബെംഗളൂരു: കർണാടകയിലെ തുംഗഭദ്ര അണക്കെട്ടിന്‍റെ ഗേറ്റിന് തകരാർ. കൊപ്പാൾ ജില്ലയില്‍ സ്ഥിതി ചെയ്യുന്ന ഡാമിന്‍റെ 19-ാമത് ഗേറ്റിനാണ് തകരാർ സംഭവിച്ചത്. ശനിയാഴ്ച രാത്രി ഡാമിന്റെ ഗേറ്റിലെ ചെങ്കല്ലുകൾ പൊട്ടുകയായിരുന്നു.

പിന്നാലെ അണക്കെട്ടിന് തകരാർ സംഭവിക്കാതിരിക്കാൻ മറ്റ് ഗേറ്റുകൾ ഉയർത്തുകയായിരുന്നു. 60 ടിഎംസി വെള്ളം ഒഴുക്കി കളഞ്ഞാലേ ഗേറ്റിലെ അറ്റക്കുറ്റപ്പണികൾ നടക്കൂ എന്ന് അധികൃതർ പറഞ്ഞു.

ഗേറ്റ് തകര്‍ന്നതിനെ തുടര്‍ന്ന് ഡാമിൽ നിന്ന് വൻതോതിൽ വെള്ളം പുറത്തേക്ക് ഒഴുക്കിവിടുന്നുമുണ്ട്. അണക്കെട്ടിന്‍റെ സുരക്ഷക്കായി 33 ഗേറ്റുകളും മറ്റ്‌ തുറന്നിട്ടുണ്ട്. ഇതോടെ നാല് ജില്ലകളിൽ ജാഗ്രത നിർദേശം പുറപ്പെടുവിച്ചു. കോപ്പാൾ, വിജയനഗര, ബെള്ളാരി, റായ്ച്ചൂർ ജില്ലകളിലാണ് അതീവ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചത്.

മുല്ലപെരിയാർ കഴിഞ്ഞാൽ സുർക്കി മിശ്രിതം കൊണ്ട് നിർമിച്ച രാജ്യത്തെ രണ്ടാമത്തെ വലിയ ഡാമാണ് ഇത്. 1953 ലാണ് ഡാം കമ്മിഷന്‍ ചെയ്തത്. ആന്ധ്രയും തെലങ്കാനയും ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിലെ കർഷകർ ആശ്രയിക്കുന്നത് ഈ ഡാമിലെ വെള്ളത്തെയാണ്.

 

TAGS: KARNATAKA | TUNGABHADRA DAM
SUMMARY: Gate of Tungabhadra Dam in Karnataka breaks releasing massive water; high alert issued

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *