മണിപ്പൂരിൽ മുൻ എംഎൽഎയുടെ ഭാര്യ വീടിന് സമീപം ബോംബ് പൊട്ടിത്തെറിച്ച് മരിച്ചു

മണിപ്പൂരിൽ മുൻ എംഎൽഎയുടെ ഭാര്യ വീടിന് സമീപം ബോംബ് പൊട്ടിത്തെറിച്ച് മരിച്ചു

ഇംഫാല്‍: മണിപ്പൂരിലെ കാംഗ്പോക്‌പിയിലുണ്ടായ ബോംബ് സ്‌ഫോടനത്തിൽ മുൻ എംഎൽഎയുടെ ഭാര്യ കൊല്ലപ്പെട്ടതായി അധികൃതർ അറിയിച്ചു. ശനിയാഴ്ച വെെകുന്നേരമാണ് സംഭവം നടന്നത്. സെെകുൽ മുൻ എംഎൽഎ യംതോംഗ് ഹവോകിപ്പിന്റെ ഭാര്യ ചാരുബാല ഹവോകിപ് (59) ആണ് ബോംബ് സ്‌ഫോടനത്തിൽ മരിച്ചത്.

യാംതോഗിന്റെ വീട്ടിലെ പാഴ്വസ്തുക്കൾക്കിടയിലായിരുന്നു സ്ഫോടകവസ്തുക്കൾ വെച്ചിരുന്നത്. ചാരുബാല ഈ പാഴ്വസ്തുക്കൾ കത്തിക്കുന്നതിനിടയിൽ ബോംബ് പൊട്ടിത്തെറിക്കുകയായിരുന്നു. സംഭവസമയത്ത് യാംതോഗ് വീട്ടിലുണ്ടായിരുന്നെങ്കിലും പരിക്കേറ്റില്ല.

യാംതോംഗ് അടുത്തിടെ ബന്ധുവിൽ നിന്ന് സ്ഥലം വാങ്ങിയിരുന്നു. ഇതേ തുടർന്ന് ചില കേസുകളും വഴക്കും നിലനിൽക്കുന്നുണ്ട്. ഇതായിരിക്കാം ആക്രമണത്തിന് പിന്നിലെന്നാണ് കരുതുന്നതെന്ന് പോലീസ് പറഞ്ഞു. അതേസമയം, സംഭവത്തിൽ ഇതുവരെ ആരുടേയും അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല.

സൈക്കുൽ നിയമസഭാ മണ്ഡലത്തിൽ നിന്നും 2012,2017 വർഷങ്ങളില്‍ കോൺഗ്രസ് ടിക്കറ്റിൽ വിജയിച്ച യാംതോംഗ് 2022 ലെ നിയമസഭാ തെരഞ്ഞെടുപ്പിലാണ് ബിജെപിയിലേക്ക് ചേക്കേറിയത്.

കുക്കി, മെയ്തി വിഭാ​ഗങ്ങൾ തമ്മിൽ കഴിഞ്ഞ വർഷം മെയ് മുതൽ മണിപ്പൂരിൽ നടക്കുന്ന കലാപത്തിൽ 200 ലധികം പേരാണ് ഇതുവരെ കൊല്ലപ്പെട്ടത്. നിരവധി പേർക്ക് വീടുകൾ നഷ്ടമായി.
<BR>
TAGS :  BOMB BLAST | MANIPUR
SUMMARY : Former MLA’s wife dies in Manipur after bomb explodes near her house

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *