വയനാടിന് കൈത്താങ്ങുമായി മലയാളം മിഷന്‍ കര്‍ണാടക ചാപ്റ്റര്‍

വയനാടിന് കൈത്താങ്ങുമായി മലയാളം മിഷന്‍ കര്‍ണാടക ചാപ്റ്റര്‍

ബെംഗളൂരു: മലയാളം മിഷന്‍ കര്‍ണാടക ചാപ്റ്ററിന്റെ വയനാടിനൊപ്പം ദുരിതാശ്വാസ പരിപാടിയുടെ ചാപ്റ്റര്‍ തല ഉദ്ഘാടനം വിമാനപുര കൈരളി നിലയം സ്‌കൂളില്‍ നടന്ന പരിപാടിയില്‍ കൈരളി കലാസമിതി സെക്രട്ടറി പി. കെ സുധീഷ് നിര്‍വഹിച്ചു. ചാപ്റ്റര്‍ പ്രസിഡണ്ട് കെ. ദാമോദരന്‍ അധ്യക്ഷത വഹിച്ചു. കണ്‍വീനര്‍ ടോമി ആലുങ്കല്‍, സെക്രട്ടറി ഹിത, അക്കാദമിക് കോഡിനേറ്റര്‍ മീര, കോഡിനേറ്റര്‍ നൂര്‍ മുഹമ്മദ് എന്നിവര്‍ നേതൃത്വം നല്‍കി.

മലയാളം മിഷന്‍ അധ്യാപകരും വിദ്യാര്‍ഥികളും വയനാടിനൊരു കൈത്താങ്ങ് എന്ന പദ്ധതിയിലേക്ക് സംഭാവനകള്‍ നല്‍കി. ഓഗസ്റ്റ് 25 വരെ നീണ്ടു നില്‍കുന്ന പരിപാടിയില്‍ വയനാട്ടിലെ കൂട്ടുകാര്‍ക്കൊരു സ്‌നേഹസന്ദേശം എന്ന പ്രവര്‍ത്തനം കൂടി മലയാളം മിഷന്‍ പഠിതാക്കള്‍ ചെയ്യുന്നുണ്ട്.
<BR>
TAGS : WAYANAD LANDSLIDE | MALAYALAM MISSION
SUMMARY : Karnataka Chapter of Malayalam Mission reaches out to Wayanad

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *