ഒളിമ്പിക്സ്; ചരിത്രം കുറിച്ച് ചൈന, ആറ് മെഡലുകളുമായി ഇന്ത്യ

ഒളിമ്പിക്സ്; ചരിത്രം കുറിച്ച് ചൈന, ആറ് മെഡലുകളുമായി ഇന്ത്യ

പാരിസ് ഒളിമ്പിക്സിന് സമാപനം കുറിക്കാൻ ഏതാനും മണിക്കൂറുകൾ ബാക്കി. പാരീസിലെ സ്റ്റാഡ് ദ് ഫ്രാന്‍സ് സ്റ്റേഡിയത്തിലാണ് സമാപനച്ചടങ്ങുകള്‍. ഇന്ത്യന്‍ സമയം അര്‍ധരാത്രി 12.30 മുതലാണ് സമാപന ചടങ്ങുകള്‍. കലാപരിപാടികളും അത്ലീറ്റുകള്‍ അണിനിരക്കുന്ന മാര്‍ച്ച് പാസ്റ്റും ഉള്‍പ്പെടുന്ന ഇന്നത്തെ സമാപന ചടങ്ങ് രണ്ടര മണിക്കൂറോളം നീളും. മാര്‍ച്ച് പാസ്റ്റില്‍ പി.ആര്‍.ശ്രീജേഷും മനു ഭാക്കറും ഇന്ത്യന്‍ പതാക വഹിക്കും.

ഒരു വെള്ളിയും 5 വെങ്കലവുമാണ് പാരിസില്‍ ഇന്ത്യയുടെ നേട്ടം. പാരീസ് ഒളിമ്പിക്‌സ് മെഡല്‍ പട്ടികയില്‍ ചൈനയാണ് ഒന്നാം സ്ഥാനത്ത്. 2008 ബെയ്ജിങ് ഒളിമ്പിക്‌സിന് ശേഷം ആദ്യമായി അമേരിക്കയെ പിന്നിലാക്കി ചൈന ഒന്നാമത് എത്തിയെന്ന പ്രത്യേകതയും പാരീസിലുണ്ട്. 40 സ്വര്‍ണം അടക്കം 91 മെഡലുകള്‍ സ്വന്തമാക്കിയാണ് ചൈന പട്ടികയിലെ ആദ്യ പേരുകാരാകുന്നത്. 39 സ്വര്‍ണം അടക്കം 125 മെഡലുകളാണ് അമേരിക്കയുടെ പക്കലുള്ളത്. 20 സ്വര്‍ണം അടക്കം 45 മെഡലുകളുമായി ജപ്പാന്‍ മൂന്നാം സ്ഥാനത്തും 18 സ്വര്‍ണം അടക്കം 53 മെഡലുമായി ഓസ്‌ട്രേലിയ നാലാം സ്ഥാനവും സ്വന്തമാക്കി. ആതിഥേയരായ ഫ്രാന്‍സ് 16 സ്വര്‍ണം അടക്കം 63 മെഡലുകള്‍ അക്കൗണ്ടില്‍ ചേര്‍ത്തു.

ടോക്കിയോ ഒളിമ്പിക്‌സില്‍ ലഭിച്ച മെഡലുകളേക്കാള്‍ ഒരെണ്ണം കുറവാണ് ഇത്തവണ ഇന്ത്യയ്ക്ക്. സ്വര്‍ണ നേട്ടം ഇല്ലെന്നതും ശ്രദ്ധേയമാണ്. ഗുസ്തിയില്‍ ഫൈനലില്‍ പ്രവേശിച്ചിട്ടും ഭാര പരിശോധനയില്‍ പരാജയപ്പെട്ട് അയോഗ്യയായ വിനേഷ് ഫോഗാട്ടിന്റെ അപ്പീൽ വിധി ഇതുവരെ പ്രസ്താവിച്ചിട്ടില്ല.

നീരജ് ചോപ്ര ജാവലിന്‍ ത്രോ പുരുഷ വിഭാഗം (വെള്ളി), മനു ഭാകര്‍ – വനിതാ വിഭാഗം 10 മീറ്റര്‍ എയര്‍ പിസ്റ്റല്‍, 10 മീറ്റര്‍ എയര്‍ പിസ്റ്റല്‍ മിക്‌സഡ് ടീം (മനു ഭാകര്‍, സരബ്‌ജ്യോത് സിങ്), സ്വപ്നില്‍ കുസാലെ (50 മീറ്റര്‍ റൈഫിള്‍ 3 പൊസിഷന്‍), ഇന്ത്യന്‍ ഹോക്കി ടീം, അമന്‍ സെഹ്‌റാവത്ത് (പുരുഷ വിഭാഗം 57 കിലോഗ്രാം ഫ്രീസ്‌റ്റൈല്‍ ഗുസ്തി) എന്നിവര്‍ വെങ്കലവും സ്വന്തമാക്കി. വനിതാ ഗുസ്തിയില്‍ വിനേഷ് ഫോഗട്ട് നല്‍കിയ അപ്പീല്‍ ഇന്ത്യയ്ക്ക് അനുകൂലമാകുകയാണെങ്കില്‍ ഒരു മെഡല്‍ കൂടി ഇന്ത്യന്‍ അക്കൗണ്ടില്‍ ചേര്‍ക്കപ്പെടും. സ്പെയിനിനെ കീഴടക്കിയായിരുന്നു ഇന്ത്യൻ ഹോക്കി ടീം തുടർച്ചയായ രണ്ടാം ഒളിമ്പിക്‌സിലും വെങ്കലം നേടിയത്. 57 കിലോഗ്രാം ഗുസ്തിയില്‍ അമൻ സെഹ്‌റാവത്താണ് ഇന്ത്യയുടെ അവസാന മെഡല്‍ നേടിയത്.

TAGS: OLYMPIC | CLOSING CEREMONY
SUMMARY: Hours left for closing ceremony of paris olympics

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *