ബെംഗളൂരു: ബീദറിൽ ബസ് മറിഞ്ഞ് മൂന്ന് മരണം. ചത്നഹള്ളി ഗ്രാമത്തിന് സമീപം വ്യാഴാഴ്ച രാവിലെയാണ് സംഭവം. യെദ്ലാപുർ ഗ്രാമത്തിൽ നിന്നുള്ള പ്രദീപ് ശങ്കർ കോലി (25), വിനോദ് കുമാർ പ്രഭു (26), വർധീഷ് ശരണപ്പ ബേദർ (26) എന്നിവരാണ് മരിച്ചത്. ഡ്രൈവറുടെ നിയന്ത്രണം നഷ്ടപ്പെട്ടതാണ് അപകടകാരണമെന്ന് പോലീസ് പറഞ്ഞു. വാഹനം നിയന്ത്രണം വോട്ട് റോഡിലെ വൈദ്യുതി തൂണിൽ ഇടിച്ച ശേഷം മറിയുകയായിരുന്നു അപകടത്തിൽ പരുക്കേറ്റ രണ്ട് പേരെ സമീപത്തെ ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ മണ്ണള്ളി പോലീസ് കേസെടുത്തു.

Posted inKARNATAKA LATEST NEWS
