അടിയൊഴുക്ക് വെല്ലുവിളി; ഷിരൂരില്‍ തിരച്ചിലിന് പ്രതിസന്ധിയെന്ന് കര്‍ണാടക

അടിയൊഴുക്ക് വെല്ലുവിളി; ഷിരൂരില്‍ തിരച്ചിലിന് പ്രതിസന്ധിയെന്ന് കര്‍ണാടക

ബെംഗളൂരു: ഷിരൂരില്‍ മണ്ണിടിച്ചിലില്‍ കാണാതായ അര്‍ജുനായി രക്ഷാദൗത്യം തുടരുന്നതില്‍ പ്രതിസന്ധിയെന്ന് കര്‍ണാടക ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാര്‍. ഗംഗാവാലി പുഴയിലെ അടിയൊഴുക്ക് വെല്ലുവിളിയാണ്. അര്‍ജുനെ കണ്ടെത്താന്‍ എല്ലാ ശ്രമങ്ങളും നടത്തി. പ്രതികൂല സാഹചര്യങ്ങളാണെങ്കിലും ദൗത്യം അവസാനിപ്പിക്കില്ലെന്നും തിരച്ചില്‍ തുടരുമെന്നും ശിവകുമാര്‍ വ്യക്തമാക്കി.

ഒരാള്‍ക്ക് സുരക്ഷിതമായി ഇറങ്ങി തിരയാൻ രണ്ട് നോട്ട് ആയി പുഴയുടെ ഒഴുക്കിന്റെ വേഗത കുറയണം. വരും ദിവസങ്ങളില്‍ കാലാവസ്ഥ അനുകൂലമാകുമെന്നാണ് പ്രവചനം. രണ്ട് ദിവസമായി ഗംഗാവലി പുഴയുടെ വൃഷ്ടിപ്രദേശത്ത് മഴ ഉണ്ടായിരുന്നില്ലെന്നതും ആശ്വാസകരമാണ്. ചൊവ്വാഴ്‌ച പുഴയുടെ ഒഴുക്ക് കുറഞ്ഞാല്‍ തുടർനടപടി സ്വീകരിക്കുമെന്നും ജില്ലാ കളക്‌ടർ അറിയിച്ചിരുന്നു.

അര്‍ജ്ജുന്‍ ഉള്‍പ്പടെയുള്ളവര്‍ക്കായി ഷിരൂരിലെ തിരച്ചില്‍ ദൗത്യം തുടരണമെന്ന് കര്‍ണാടക ഹൈക്കോടതി നേരത്തെ നിര്‍ദേശിച്ചിരുന്നു. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ സംയുക്തമായി തിരച്ചില്‍ തുടരണമെന്നായിരുന്നു ഹൈക്കോടതിയുടെ നിര്‍ദ്ദേശം.

അതിനിടെ അർജുനായുള്ള തിരച്ചില്‍ വൈകുന്നതിനെതിരെ കുടുംബം രംഗത്തെത്തി. തിരച്ചിലില്‍ ജില്ലാ ഭരണകൂടത്തിന് വീഴ്‌ചയുണ്ടായെന്ന് ബന്ധു ജിതിൻ ആരോപിച്ചു. രണ്ട് ദിവസത്തിനകം തിരച്ചില്‍ പുനഃരാരംഭിക്കണം. തിരച്ചില്‍ ആരംഭിച്ചില്ലെങ്കില്‍ കുടുംബത്തോടെ ഷിരൂരിലെത്തി പ്രതിഷേധിക്കുമെന്നും ജിതിൻ പറഞ്ഞു.

TAGS : KARNATAKA | ARJUN RESCUE
SUMMARY : The downstream challenge; Karnataka says search crisis in Shirur

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *