ഉരുൾപൊട്ടൽ; ദേശീയ ഭൗമശാസ്ത്ര പഠനകേന്ദ്രത്തിലെ അഞ്ചംഗ സംഘം ഇന്ന് വയനാട്ടിൽ

ഉരുൾപൊട്ടൽ; ദേശീയ ഭൗമശാസ്ത്ര പഠനകേന്ദ്രത്തിലെ അഞ്ചംഗ സംഘം ഇന്ന് വയനാട്ടിൽ

തിരുവനന്തപുരം: വയനാട് ഉരുൾപൊട്ടലുണ്ടായ പ്രദേശങ്ങൾ ദേശീയ ഭൗമശാസ്ത്ര പഠനകേന്ദ്രത്തിലെ മുതിർന്ന ശാസ്ത്രജ്ഞർ ഇന്ന് സന്ദർശിക്കും. ശാസ്ത്രജ്ഞൻ ജോൺ മത്തായിയുടെ നേതൃത്വത്തിലുള്ള അഞ്ചംഗ വിദഗ്ധസംഘമാണ് ഇന്ന് വയനാട്ടിലെത്തി പരിശോധന നടത്തും. ദുരന്തം ന‍ടന്ന പ്രദേശങ്ങളിലെയും അതിനോട് ചേർ‌ന്നുള്ള മേഖലകളിലും സംഘം അപകടസാധ്യത വിലയിരുത്തും. വിദഗ്ധ പരിശോധനക്ക് ശേഷം റിപ്പോർട്ട് സർക്കാരിന് സമർപ്പിക്കും.

2005ലെ ദുരന്തനിവാരണ അതോറിട്ടി നിയമം 24(എച്ച്) പ്രകാരമായിരിക്കും സംഘം പ്രവർത്തിക്കുക. സെന്റർ ഓഫ് എക്സലൻസ് ഇൻ വാട്ടർ റിലേറ്റഡ് ഡിസാസ്റ്റർ മാനേജ്മെന്റ് (സി.ഡബ്ല്യൂ.ആർ.എം.) പ്രിൻസിപ്പൽ സയന്റിസ്റ്റും മേധാവിയുമായ ഡോ. ടി.കെ.ദൃശ്യ, സൂറത്ത്കൽ എൻഐടി അസോസിയേറ്റ് പ്രൊഫസർ ഡോ. ശ്രീവൽസ കൊളത്തയാർ, ജില്ലാ മണ്ണ് സംരക്ഷണ ഓഫീസർ താര മനോഹരൻ, കേരള ദുരന്തനിവാരണ അതോറിട്ടി ഹസാർഡ് ആൻഡ് റിസ്‌ക് അനലിസ്റ്റ് പി. പ്രദീപ് എന്നിവരാണ് സംഘത്തിലുള്ളത്.

TAGS: WAYANAD | LANDSLIDE
SUMMARY: National team for geologists to visit wayanad landslide area today

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *