ആവേശമായി ബെം​ഗളൂരു ലുലുമാളിൽ കുട്ടിത്താരങ്ങളുടെ ഒളിമ്പിക്സ്

ആവേശമായി ബെം​ഗളൂരു ലുലുമാളിൽ കുട്ടിത്താരങ്ങളുടെ ഒളിമ്പിക്സ്

ബെം​ഗളൂരു : ബെം​ഗളൂരു ലുലു മാളിൽ, കുട്ടികളുടെ ഒളിമ്പിക്സ്. ലുലു ലിറ്റിൽ ​ഗെയിംസ് എന്നപേരിൽ നടത്തിയ പരിപാടി, കുട്ടികളുടെ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. ഓഗസ്റ്റ് 10, 11 തീയതികളിൽ ബെം​ഗളൂരു ലുലു മാളിൽ നടന്ന മത്സരങ്ങളിൽ മുന്നൂറോളം കുട്ടികളാണ് പങ്കെടുത്തത്. ലുലു മാളും, ലുലു ഫൺ‍ട്യൂറയും ചേർന്ന്, അപ്പോളോ ഹോസ്പിറ്റൽ, ഡിക്കാത്തലൺ, ടോയ്സറസ് എന്നിവയുടെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്. 7 മാസം മുതൽ 3 വയസുവരെയുള്ള കുട്ടികൾക്കായി വിവിധ വിഭാ​ഗങ്ങളിലായാണ് മത്സരങ്ങൾ ഒരുക്കിയത്. ബേബി ക്രോളിം​ഗ്, ബേബി, ഹർഡിൽസ്. വെയിറ്റ് ലിഫ്റ്റിം​ഗ് എന്നിങ്ങനെയായിരുന്നു മത്സരയിനങ്ങൾ.

ലുലു കർണാടക, റീജിയൺ ഡയറക്ടർ ഷെരീഫ് കെ കെ., ലു ലു കർണാടക റീജിയണൽ മാനേജർ, ജമാൽ കെ പി. ലുലുമാൾ ബെം​ഗളൂരു, ജനറൽ മാനേജർ കിരൺ പുത്രൻ, അപ്പോളോ ​ഹോസ്പിറ്റൽ പ്രതിനിധികളായ ഡോ. അഞ്ചൻ കുമാർ ടി.എം, ഡോ. പദ്മിനി ബി, വി എന്നിവർ ചേർന്നാണ് ലുലു ലിറ്റിൽ ​ഗെയിംസിന്റെ ഉദ്ഘാടനം നിർവഹിച്ചത്.

കുരുന്നുകളുടെ ചിരിയും, കുസൃതിയും, ആവേശവും, ഒപ്പം പ്രോത്സാഹനവുമായി മാതാപിതാക്കളും കാണികളും ഒന്നുചേർന്നപ്പോൾ ലുലു ലിറ്റിൽ ഗെയിംസ് അഘോഷമായി മാറി.

<BR>
TAGS :  LULU BENGALURU
SUMMARY: Child star Olympics at Bengaluru’s Lulu Mall.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *