തങ്കലാൻ ചിത്രത്തിലെ ഏറ്റവും പുതിയ ഗാനം പുറത്തുവിട്ട് അണിയറ പ്രവര്‍ത്തകര്‍

തങ്കലാൻ ചിത്രത്തിലെ ഏറ്റവും പുതിയ ഗാനം പുറത്തുവിട്ട് അണിയറ പ്രവര്‍ത്തകര്‍

തെന്നിന്ത്യൻ സൂപ്പർ താരം ചിയാൻ വിക്രമിനെ നായകനാക്കി പ്രശസ്ത സംവിധായകൻ പാ രഞ്ജിത് ഒരുക്കിയ വമ്പൻ തമിഴ് ചിത്രം തങ്കലാനിലെ ഏറ്റവും പുതിയ ഗാനം പുറത്ത്. അറുവാടയ് എന്ന വരികളോടെ തുടങ്ങുന്ന ഈ ഗാനത്തിന്റെ വീഡിയോയാണ് റിലീസ് ചെയ്തിരിക്കുന്നത്.

ഉമാദേവി വരികള്‍ രചിച്ച ഈ ഗാനം ആലപിച്ചിരിക്കുന്നത് നടൻ വിക്രം, സിന്ദുരി വിശാല്‍, മതിച്ചിയം ബാല, സുഗന്തി എന്നിവർ ചേർന്നാണ്. സെൻസർ ബോർഡില്‍ നിന്ന് യു/എ സർട്ടിഫിക്കറ്റ് സ്വന്തമാക്കിയ തങ്കലാൻ കേരളത്തില്‍ ശ്രീ ഗോകുലം ഗോപാലൻ നേതൃത്വം നല്‍കുന്ന ശ്രീ ഗോകുലം മൂവീസ് വിതരണം ചെയ്യും.

ദേശീയ അവാർഡ് ജേതാവായ ജി വി പ്രകാശ് കുമാർ സംഗീതമൊരുക്കിയ തങ്കലാൻ ഓഗസ്റ്റ് പതിനഞ്ചിനാണ്‌ ആഗോള റിലീസായി എത്തുന്നത്. സ്റ്റുഡിയോ ഗ്രീനിന്റെ ബാനറില്‍ കെ ഇ ജ്ഞാനവേല്‍ രാജ നിർമ്മിച്ച ഈ ചിത്രത്തില്‍ നായികാ വേഷങ്ങള്‍ ചെയ്യുന്നത് മലയാളി താരങ്ങളായ പാർവതി തിരുവോത്ത്, മാളവിക മോഹനൻ എന്നിവരാണ്.
<BR>
TAGS : THANGALAN MOVIE
SUMMARY : The makers of Thangalan released the latest song

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *