അർജുന്റെ ലോറിയുടെ ഹൈഡ്രോളിക് ജാക്കി കണ്ടെത്തി ഈശ്വർ മാൽപെ; സ്ഥിരീകരിച്ച് ഉടമ, ഇന്നത്തെ തിരച്ചിൽ അവസാനിപ്പിച്ചു

അർജുന്റെ ലോറിയുടെ ഹൈഡ്രോളിക് ജാക്കി കണ്ടെത്തി ഈശ്വർ മാൽപെ; സ്ഥിരീകരിച്ച് ഉടമ, ഇന്നത്തെ തിരച്ചിൽ അവസാനിപ്പിച്ചു

അങ്കോള: ഷിരൂരില്‍ മണ്ണിടിച്ചിലിനെ തുടര്‍ന്ന് കാണാതായ കോഴിക്കോട് സ്വദേശി അര്‍ജുന് വേണ്ടി നടത്തിയ തിരച്ചിലില്‍ ലോറിയുടെ ഹൈഡ്രോളിക് ജാക്കി കണ്ടെത്തി. ലഭിച്ചത് അര്‍ജുന്റെ ലോറിയുടെ ജാക്കിയാണെന്ന് ഉടമ മനാഫ് തിരിച്ചറിഞ്ഞു. ഇന്നത്തെ തിരച്ചില്‍ അവസാനിപ്പിച്ചതായി പ്രാദേശിക മുങ്ങല്‍ വിദഗ്ധന്‍ ഈശ്വര്‍ മാല്‍പെ അറിയിച്ചു. ലോറിയുടെ ജാക്കി കണ്ടെത്തിയത് കരയില്‍നിന്ന് 100 അടി ദൂരെ നിന്നാണ്.

ഗംഗാവലി പുഴയിലെ ഒഴുക്ക് കുറഞ്ഞതോടെ പുഴയുടെ അടിത്തട്ട് ഇപ്പോള്‍ കാണാനാകുന്നുണ്ടെന്നും ഈശ്വര്‍ മാല്‍പെ പറഞ്ഞു. നാളെ രാവിലെ മുതല്‍ വൈകുന്നേരം വരെ വിശദമായ പരിശോധന നടത്തും. ഈശ്വര്‍ മാല്‍പെയ്‌ക്കൊപ്പം മത്സ്യത്തൊഴിലാളികളും പരിശോധനയ്ക്കിറങ്ങും. അര്‍ജുന്റെ ലോറി കണ്ടെത്തി ക്യാബിന്‍ തുറക്കുകയെന്നതാണ് രക്ഷാപ്രവര്‍ത്തകരുടെ ലക്ഷ്യം.

എസ്ഡിആര്‍എഫ്, എന്‍ഡിആര്‍എഫ് സംഘങ്ങളും പരിശോധനയ്ക്കിറങ്ങും. ലോറിയുടെ സ്ഥാനം കൃത്യമായി കണ്ടെത്താന്‍ ഇന്ന് സോണാര്‍ പരിശോധന ഉള്‍പ്പെടെ നടത്തും. തിങ്കളാഴ്ച നാവികസേന നടത്തിയ പരിശോധനയില്‍ ഒഴുക്ക് കുറവുണ്ടെന്ന് കണ്ടെത്തിയിരുന്നു. പ്രദേശത്ത് രണ്ട് ദിവസമായി മഴ പെയ്യുന്നില്ല. ഗംഗാവലി പുഴയുടെ ഒഴുക്ക് രണ്ട് നോട്‌സിലേക്കെത്തിയെന്നും കാലാവസ്ഥ തിരച്ചിലിന് അനുകൂലമാണെന്നും കാര്‍വാര്‍ എംഎല്‍എ സതീശ് കൃഷ്ണ സെയില്‍ അറിയിച്ചു.
<BR>
TAGS : ARJUN RESCUE | SHIROOR LANDSLIDE
SUMMARY : Ishwar Malpe discovers Arjun’s lorry’s hydraulic jack; Confirmed by the owner, today’s search is over

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *