പാലരുവി എക്സ്പ്രസിൽ നാളെ മുതൽ 4 കോച്ചുകൾ അധികം; വ്യാഴാഴ്ച മുതല്‍ തൂത്തുക്കുടിയിലേക്കും സർവീസ്

പാലരുവി എക്സ്പ്രസിൽ നാളെ മുതൽ 4 കോച്ചുകൾ അധികം; വ്യാഴാഴ്ച മുതല്‍ തൂത്തുക്കുടിയിലേക്കും സർവീസ്

തിരുവനന്തപുരം: തിരുവനന്തപുരം∙തിരുനെൽവേലി–പാലക്കാട് പാലരുവി എക്സ്പ്രസിൽ ( 16791-92) നാളെ മുതൽ 4 കോച്ചുകൾ കൂട്ടും. ഒരു സ്ലീപ്പര്‍ കോച്ചും മൂന്ന് ജനറല്‍ കോച്ചുകളുമാണ് അധികമായി അനുവദിച്ചിരിക്കുന്നത്. ഇതോടെ ഇതിലെ ജനറല്‍ കോച്ചുകളുടെ എണ്ണം എട്ടില്‍ നിന്ന് 11 ആയി ഉയരും. സ്ലീപ്പര്‍ കോച്ചുകള്‍ അഞ്ചാകും.

15-ാം തീയതി മുതല്‍ ഈ  ട്രെയിന്‍ തൂത്തുകുടിയിലേക്ക് നീട്ടുകയും ചെയ്യും. തുടക്കത്തില്‍ പുനലൂര്‍വരെയായിരുന്ന പാലരുവി എക്‌സ്പ്രസ് പിന്നീട് ചെങ്കോട്ടയിലേക്കും തുടര്‍ന്ന് തിരുനല്‍വേലിയിലേക്കും നീട്ടുകയായിരുന്നു.
<BR>
TAGS : RAILWAY | PALARUVI EXPRESS
SUMMARY :

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *