എസ്ബിഐ, പിഎൻബി ബാങ്കുകളുമായുള്ള ഇടപാടുകൾ താൽക്കാലികമായി നിർത്തിവെച്ച് കർണാടക

എസ്ബിഐ, പിഎൻബി ബാങ്കുകളുമായുള്ള ഇടപാടുകൾ താൽക്കാലികമായി നിർത്തിവെച്ച് കർണാടക

ബെംഗളൂരു: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ), പഞ്ചാബ് നാഷണൽ ബാങ്ക് (പിഎൻബി) എന്നിവയുമായുള്ള ഇടപാടുകൾ താൽക്കാലികമായി നിർത്തിവെച്ച് കർണാടക സർക്കാർ. എല്ലാ വകുപ്പുകളോടും ഈ ബാങ്കുകളിലെ ഇടപാടുകള്‍ അവസാനിപ്പിക്കാനും നിക്ഷേപങ്ങൾ ഉടൻ പിൻവലിക്കാനും ധനകാര്യ സെക്രട്ടറി ആവശ്യപ്പെട്ടു.

പൊതുമേഖലാ സ്ഥാപനങ്ങൾ, കോർപ്പറേഷനുകൾ, തദ്ദേശ സ്ഥാപനങ്ങൾ, സർവകലാശാലകൾ, മറ്റ് സ്ഥാപനങ്ങൾ എന്നിവയ്ക്കും സമാനമായ നിർദേശം നൽകിയിട്ടുണ്ട്. ബാങ്കുകളിൽ നിക്ഷേപിച്ച സർക്കാർ ഫണ്ട് ദുരുപയോഗം ചെയ്യുന്നതായി ആരോപണം ഉയർന്ന സാഹചര്യത്തിലാണ് നിർദേശം. ബാങ്കുകൾക്ക് പലതവണ മുന്നറിയിപ്പ് നൽകിയെങ്കിലും പ്രശ്നങ്ങൾ പരിഹരിക്കാത്തതിനെ തുടർന്നാണ് കടുത്ത നടപടിയി സ്വീകരിച്ചതെന്ന് സർക്കാർ വ്യക്തമാക്കി.

 

TAGS: KARNATAKA | SBI | PNB
SUMMARY: Karnataka Halts Transactions With SBI, PNB Amid Funds Misuse Allegations

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *