എസ് വൈ എസ് രാഷ്ട്രരക്ഷാ സംഗമം നാളെ

എസ് വൈ എസ് രാഷ്ട്രരക്ഷാ സംഗമം നാളെ

ബെംഗളൂരു: മതേതരത്വമാണ് ഇന്ത്യയുടെ മതം എന്ന പ്രമേയവുമായി സുന്നി യുവജന സംഘം സംസ്ഥാനത്തിനകത്തും പുറത്തുമായി 20 കേന്ദ്രങ്ങളില്‍ നടത്തുന്ന രാഷ്ട്രരക്ഷാ സംഗമത്തിന്റെ ഭാഗമായി ബെംഗളൂരു ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന പരിപാടി നാളെ രാത്രി 9 മണിക്ക് മടിവാളയിലുള്ള സേവറി ഹോട്ടലില്‍ നടക്കും.

എ. കെ അഷ്റഫ് ഹാജി അധ്യക്ഷത വഹിക്കും. ടി.സി സിറാജ് ഉദ്ഘാടനം ചെയ്യും. ഷുഹൈബ് ഫൈസി കൊളക്കെരി മുഖ്യപ്രഭാഷണം നടത്തും. മുസ്തഫ ഹുദവി കാലടി ആമുഖ പ്രഭാഷണവും ഹുസൈനാര്‍ ഫൈസി പ്രാര്‍ത്ഥനയും നിര്‍വ്വഹിക്കും. സമദ് മൗലവി പ്രതിജ്ഞ ചൊല്ലിക്കൊടുക്കും. സമസ്തയുടെ എല്ലാ പോഷക ഘടകങ്ങളുടെയും നേതാക്കള്‍ സംബന്ധിക്കും. ഫോണ്‍: 9845520480.
<BR>
TAGS : SYS
SUMMARY : SYS Rashtra Raksha Sangam tomorrow

 

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *