എയർ ഇന്ത്യ വിമാനം പക്ഷിയിടിച്ചതിനെ തുടർന്ന്‌ റദ്ദാക്കി

എയർ ഇന്ത്യ വിമാനം പക്ഷിയിടിച്ചതിനെ തുടർന്ന്‌ റദ്ദാക്കി

എയർ ഇന്ത്യ വിമാനം പക്ഷിയിടിച്ചതിനെ തുടർന്ന്‌ റദ്ദാക്കി. ഗോവ ദാബോലിൽ നിന്ന്‌ മുംബൈയിലേക്ക്‌ പോകുന്ന വിമാനമാണ് റദ്ദാക്കിയത്. ബുധനാഴ്‌ച രാവിലെ 6.45 നാണ്‌ സംഭവം. ടേക്ക്‌ ഓഫ്‌ സമയത്ത്‌ പക്ഷിയിടിക്കുകയായിരുന്നു. തുടർന്ന്‌ വിമാനത്തിന്റെ എഞ്ചിനിൽ നിന്ന്‌ പുകയുയർന്നു. ശേഷം എയർ ട്രാഫിക്‌ കൺട്രോളർക്ക്‌ വിവരം നൽകി.

116 യാത്രക്കാരായിരുന്നു വിമാനത്തിൽ ഉണ്ടായിരുന്നത്. യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷ ഉറപ്പാക്കാൻ സ്റ്റാൻഡേർഡ് ഓപ്പറേറ്റിംഗ് നടപടിക്രമങ്ങൾ അനുസരിച്ച് കോക്ക്പിറ്റ് ക്രൂ ടേക്ക് ഓഫ് നിർത്തി. എല്ലാ യാത്രക്കാരെയും ഉടന്‍ തന്നെ സുരക്ഷിതമായി ഇറക്കി. വിമാനം റദ്ദ്‌ ചെയ്യുകയായിരുന്നെന്നും ടിക്കറ്റ്‌ ചാർജ്‌ തിരികെ നൽകുമെന്നും അധികൃതർ അറിയിച്ചു.


<BR>
TAGS : FLIGHT CANCELLED | AIR INDIA
SUMMARY : Air India flight canceled after bird strike

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *