ബെംഗളൂരുവിൽ പ്രഷർ കുക്കർ പൊട്ടിത്തെറിച്ച് ഒരു മരണം

ബെംഗളൂരുവിൽ പ്രഷർ കുക്കർ പൊട്ടിത്തെറിച്ച് ഒരു മരണം

ബെംഗളൂരു: ബെംഗളൂരുവിലെ ഭക്ഷണശാലയിൽ പ്രഷർ കുക്കർ പൊട്ടിത്തെറിച്ച് ഒരു മരണം. ജെപി നഗറിലെ ഉഡുപ്പി ഉപഹാര ഹോട്ടലിന് സമീപമാണ് പൊട്ടിത്തെറിയുണ്ടായത്. ബുധനാഴ്ച രാവിലെ പത്ത് മണിയോടെയായിരുന്നു സംഭവം. ഉത്തർ പ്രദേശ് സ്വദേശികളായ സമീർ, മൊഹ്‌സിൻ എന്നിവർക്ക് പൊള്ളലേറ്റു. ഇവരെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. മരിച്ചയാളുടെ വിവരം ലഭ്യമല്ല.

പ്രഷർ കുക്കർ പൊട്ടിത്തെറിച്ചതാണ് അപകടകാരണമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. ദേശിയ അന്വേഷണ ഏജൻസിയും (എൻഐഎ) സംഭവസ്ഥലത്തെത്തി പരിശോധന നടത്തി. എന്നാൽ സംഭവത്തിന് തീവ്രവാദ ബന്ധമില്ലെന്ന് പോലീസ് പറഞ്ഞു.

ഉഡുപ്പി ഉപഹാര കെട്ടിടത്തിൻ്റെ ടെറസിലെ മുറിയിൽ താമസിക്കുന്ന രണ്ടുപേർ കുക്കറിൽ ചോറ് തയ്യാറാക്കുന്നതിനിടെ പാത്രത്തിൻ്റെ അടപ്പ് പൊട്ടിത്തെറിച്ചതാണ് സംഭവത്തിന്‌ പിന്നിലെന്ന് പോലീസ് പറഞ്ഞു. ഇക്കഴിഞ്ഞ മാർച്ചിൽ ബ്രൂക്ക്ഫീൽഡ് ഏരിയയിലെ രാമേശ്വരം കഫേയിൽ നടന്ന ഐഇഡി സ്ഫോടനത്തിൽ 10 പേർക്ക് പരുക്കേറ്റു. ഇതിന്റെ പശ്ചാത്തലത്തിലാണ് നഗരത്തിൽ മറ്റൊരു സമാന സംഭവം നടന്നപ്പോൾ അന്വേഷണത്തിനെത്തിയതെന്ന് എൻഐഎ വൃത്തങ്ങൾ പറഞ്ഞു.

TAGS: BENGALURU | BLAST
SUMMARY: One dead, another injured in pressure cooker explosion near Bengaluru’s Udupi Upahara restaurant

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *