തീയറ്ററിന്റെ ശുചിമുറിയിൽ കാമറ വെച്ചു; കൗമാരക്കാരായ രണ്ട് പേർ കസ്റ്റഡിയിൽ

തീയറ്ററിന്റെ ശുചിമുറിയിൽ കാമറ വെച്ചു; കൗമാരക്കാരായ രണ്ട് പേർ കസ്റ്റഡിയിൽ

ബെംഗളൂരു: സിനിമ തീയറ്ററിന്റെ ശുചിമുറിയിൽ കാമറ വെച്ച പ്രായപൂർത്തിയാകാത്ത രണ്ട് ആൺകുട്ടികളെ പോലീസ് കസ്റ്റഡിയിലെടുത്തു. ലാൽബാഗിനടുത്തുള്ള ഉർവശി സിനിമ തീയറ്ററിനടുത്താണ് സംഭവം. കഴിഞ്ഞ ദിവസം രാത്രി രാത്രി 9.45 ഓടെ സിനിമ കാണാൻ എത്തിയ യുവതിയാണ് ശുചിമുറിയിൽ കാമറ കണ്ടെത്തിയത്.

ഉടൻ തന്നെ യുവതി 112 വഴി പോലീസ് കൺട്രോൾ റൂമിൽ പരാതിപ്പെട്ടു. പോലീസ് സ്ഥലത്തെത്തി സിസിടിവി കാമറ പരിശോധിച്ച് 14 വയസുള്ള ആൺകുട്ടികളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഇവരുടെ മൊബൈൽ ഫോറൻസിക് വിശകലനത്തിനായി അയച്ചിട്ടുണ്ട്.  ഭാരതീയ ന്യായ സംഹിതയുടെ (ബിഎൻഎസ്) പ്രകാരം കലാസിപാളയ പോലീസ് കേസെടുത്തു.

TAGS: BENGALURU | ARREST
SUMMARY: Two boys detained after ‘filming woman inside cinema washroom’ in Bengaluru

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *