മുണ്ടക്കൈ ​ദുരന്തം: രേഖകള്‍ നഷ്ടപ്പെട്ടവര്‍ക്കായി ഇന്ന് പ്രത്യേക അദാലത്ത്

മുണ്ടക്കൈ ​ദുരന്തം: രേഖകള്‍ നഷ്ടപ്പെട്ടവര്‍ക്കായി ഇന്ന് പ്രത്യേക അദാലത്ത്

കല്‍പറ്റ: വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ നഷ്ടപ്പെട്ട രേഖകള്‍ വീണ്ടെടുക്കാന്‍ ഇന്ന് പ്രത്യേക അദാലത്ത് നടത്തും. വിവിധ വകുപ്പുകൾക്കായി 12 കൗണ്ടറുകളായി പ്രവർത്തിക്കും. അതേസമയം വിലങ്ങാട് ഉരുൾ പൊട്ടലിൽ രേഖകൾ നഷ്ടപ്പെട്ടവർക്കും രേഖകൾ വീണ്ടെടുക്കാനുളള അദാലത്തും ഇന്ന് നടക്കും. രാവിലെ പത്ത് മണി മുതൽ സെന്റ് ജോർജ് ഹൈസ്കൂളിൽ വെച്ചാണ് അദാലത്ത് നടക്കുക. വിവിധ വകുപ്പകൾക്കായി 12 കൗണ്ടറുകളായാണ് അദാലത്തിൽ ഉണ്ടാവുക.

വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർക്ക് പുറമെ ലീഡ് ബാങ്ക് പ്രതിനിധികളും അദാലത്തിൽ പങ്കെടുക്കും. ഉരുൾപൊട്ടലിൽ കാണാതായവർക്കായി മുണ്ടക്കൈ, ചൂരൽമല മേഖലകളിലും ചാലിയാർ പുഴയുടെ തീരങ്ങളിലും ഇന്നും തിരച്ചിൽ നടക്കും. ഫയർഫോഴ്സ്, ഫോറസ്റ്റ്, എൻഡിആർഎഫ് സംഘങ്ങൾ തിരച്ചിലിൻറെ ഭാഗമാകും.
<bR>
TAGS : WAYANAD LANDSLIDE
SUMMARY : Mundakai tragedy: Special court today for those who lost their documents

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *