മെഡിക്കൽ കോളേജിലെ കൊലപാതകം; സംസ്ഥാനത്തെ ആശുപത്രികളിൽ ഔട്ട്‌പേഷ്യൻ്റ് വിഭാഗങ്ങൾ ഇന്ന് അടച്ചിടും

മെഡിക്കൽ കോളേജിലെ കൊലപാതകം; സംസ്ഥാനത്തെ ആശുപത്രികളിൽ ഔട്ട്‌പേഷ്യൻ്റ് വിഭാഗങ്ങൾ ഇന്ന് അടച്ചിടും

ബെംഗളൂരു: ആർജി കർ മെഡിക്കൽ കോളേജിലെ പോസ്റ്റ് ഗ്രാജ്വേറ്റ് ട്രെയിനി ഡോക്ടറെ ക്രൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിഷേധിച്ച് സംസ്ഥാനത്തുടനീളമുള്ള ആശുപത്രികളിലെ ഔട്ട്പേഷ്യൻ്റ് വിഭാഗങ്ങളിലെ (ഒപിഡി) സേവനങ്ങൾ ഇന്ന് മുടങ്ങും. ശനിയാഴ്ച രാവിലെ 6 മുതൽ ഞായറാഴ്ച രാവിലെ 6 വരെയാണ് ഒപിഡി അടച്ചിടുക.

ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ (ഐഎംഎ) ശനിയാഴ്ച ഒപിഡി സേവനങ്ങൾ അടച്ചുപൂട്ടാൻ ആഹ്വാനം ചെയ്തിട്ടുണ്ട്. എന്നാൽ അടിയന്തര, ചികിത്സകൾ തുടരുമെന്ന് അസോസിയേഷൻ സംസ്ഥാന പ്രസിഡൻ്റ് ഡോ. ശ്രീനിവാസ് പറഞ്ഞു. സ്വകാര്യ ആശുപത്രികൾ, സർക്കാർ ഡോക്ടർമാരുടെ അസോസിയേഷൻ, പീഡിയാട്രീഷ്യൻ അസോസിയേഷൻ, ഓർത്തോപീഡിക് അസോസിയേഷൻ, മെഡിക്കൽ കോളേജ് ഡോക്ടർമാരുടെ അസോസിയേഷൻ എന്നിവ സംയുക്തമായി പ്രതിഷേധത്തിൽ പങ്കെടുക്കുമെന്ന് അദ്ദേഹം പറഞ്ഞു.

സംസ്ഥാനത്ത് 30,000 ഡോക്ടർമാരും രാജ്യത്തുടനീളം 1.5 ലക്ഷം ഡോക്ടർമാരും ഐഎംഎയിൽ അംഗങ്ങളാണ്. അവരെല്ലാം പ്രതിഷേധത്തിന് പിന്തുണ നൽകിയിട്ടുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

TAGS: KARNATAKA | OPD | STRIKE
SUMMARY: Outpatient departments in hospitals to be shut on Saturday across Karnataka

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *