വിനേഷ് ഫോഗട്ടിന് ഡല്‍ഹി എയര്‍പോര്‍ട്ടില്‍ ഗംഭീര സ്വീകരണം; വിങ്ങിപ്പൊട്ടി താരം

വിനേഷ് ഫോഗട്ടിന് ഡല്‍ഹി എയര്‍പോര്‍ട്ടില്‍ ഗംഭീര സ്വീകരണം; വിങ്ങിപ്പൊട്ടി താരം

ന്യൂഡൽഹി: പാരിസ് ഒളിമ്പിക്‌സില്‍ 50 കിലോഗ്രാം ഫൈനലിലെത്തിയതിന് ശേഷം അമിതഭാരം കാരണം അയോഗ്യയാക്കപ്പെട്ട ഗുസ്തി താരം വിനേഷ് ഫോഗട്ടിന് ഉജ്വല സ്വീകരണം. ശനിയാഴ്ച ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയപ്പോഴാണ് നിരവധി പേര്‍ സ്വീകരിക്കാനെത്തിയത്. വിമാനത്താവളത്തിന് പുറത്ത് ആരാധകരെ കാത്തിരിക്കുന്നത് കണ്ടപ്പോള്‍ വിനേഷ് വികാരാധീനയായി.

കനത്ത സുരക്ഷയും ഡൽഹിയിൽ ഒരുക്കിയിരുന്നു. സാക്ഷി മാലിക്ക്, ബജ്‌റംഗ് പൂനിയ തുടങ്ങിയവര്‍ താരത്തെ സ്വീകരിക്കാന്‍ എത്തിയിരുന്നു. സ്വീകരണത്തിനിടെ വികാധീനയായ വിനേഷ് എല്ലാവരോടും നന്ദി പറഞ്ഞു. ഇത്തരത്തില്‍ ഒരു പിന്തുണ ലഭിച്ചതില്‍ ഭാഗ്യവതിയാണെന്നും വിനേഷ് വ്യക്തമാക്കി.

രാജ്യം നല്‍കിയത് സ്വര്‍ണ മെഡലിനേക്കാള്‍ നല്‍കിയ ആദരവെന്ന് വിനേഷിന്റെ അമ്മ പറഞ്ഞു. സ്വീകരണത്തിന് ശേഷം തുടര്‍ന്ന് ജന്മനാടായ ഹരിയാനയിലെ ചാര്‍ഖി ദാദ്രിയിലേക്ക് പോകും. അവിടെ വെച്ച്‌ ഖാട്ട് പഞ്ചായത്ത് തീരുമാനിച്ച സ്വീകരണ പരിപാടികളില്‍ വിനേഷ് പങ്കെടുക്കും.

TAGS : VINESH PHOGAT | DELHI AIRPORT
SUMMARY : Vinesh Phogat received grand welcome at Delhi airport

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *