എന്നെ ജയിലിലടക്കൂ, ഭാര്യയോടൊപ്പം ജീവിക്കാൻ വയ്യ; ടെക്കി യുവാവ് ഒളിച്ചോടിയത് ഭാര്യയെ ഒഴിവാക്കാൻ

എന്നെ ജയിലിലടക്കൂ, ഭാര്യയോടൊപ്പം ജീവിക്കാൻ വയ്യ; ടെക്കി യുവാവ് ഒളിച്ചോടിയത് ഭാര്യയെ ഒഴിവാക്കാൻ

ബെംഗളൂരു: ബെംഗളൂരുവിൽ നിന്നും ഒളിച്ചോടിയത് ഭാര്യയെ ഒഴിവാക്കാനെന്ന് വെളിപ്പെടുത്തലുമായി ടെക്കി യുവാവ്. ഓഗസ്റ്റ് നാലിനാണ് ടാറ്റാ നഗർ സ്വദേശി വിപിൻ ഗുപ്തയെ ബെംഗളൂരുവിൽ നിന്നും കാണാതായത്. വെള്ളിയാഴ്ച ഇയാളെ നോയിഡയിലെ മാളിൽ നിന്നും പോലീസ് കണ്ടെത്തി ബെംഗളൂരുവിൽ എത്തിച്ചിരുന്നു. ഇതിന് പിന്നാലെ ഭാര്യയെ ഒഴിവാക്കാനാണ് താൻ ഒളിച്ചോടിയതെന്ന് വിപിൻ പോലീസിനോട് വെളിപ്പെടുത്തിയത്.

ശനിയാഴ്ച രാവിലെ കെംപഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇറങ്ങിയ പോലീസ് ഇയാളിൽ നിന്ന് മൊഴിയെടുത്തശേഷം നാട്ടിലേക്ക് വിട്ടു. ഭാര്യ തന്നെ ഉപദ്രവിക്കുകയും പീഡിപ്പിക്കുകയും ചെയ്യാറുണ്ടെന്ന് വിപിൻ പറഞ്ഞു.

ഭർത്താവിനെ കണ്ടെത്താൻ വിപിന്റെ ഭാര്യ ശ്രീപർണ സോഷ്യൽ മീഡിയയുടെ സഹായം തേടിയിരുന്നു. വിപിൻ ഇവരുടെ രണ്ടാമത്തെ ഭർത്താവാണ്. നേരത്തെ വിവാഹമോചിതയായ ശ്രീപർണയ്ക്ക് 12 വയസ്സുള്ള ഒരു മകളുണ്ട്. തനിക്ക് കഴിക്കാൻ ഭാര്യ ഭക്ഷണം നൽകാറില്ലെന്നും വിപിൻ പറഞ്ഞു.

ഒരു തുള്ളി ചോറോ മറ്റോ പ്ലേറ്റിൽ നിന്ന് പുറത്തേക്ക് വീണാലും ഭാര്യ വഴക്കുണ്ടാക്കും. ഭാര്യ പറയുന്നതനുസരിച്ച് താൻ വസ്ത്രം ധരിക്കണം, ചായ കുടിക്കാൻ പോലും ഒറ്റയ്ക്ക് പോകാൻ അനുവദിക്കില്ല എന്നും വിപിൻ പരാതിപ്പെട്ടു. തന്നെ ജയിലിൽ അടക്കണമെന്നും എന്നാൽ ഭാര്യയോടൊപ്പം വിട്ടയക്കരുതെന്നുമായിരുന്നു ഇയാളുടെ ആവശ്യം. സംഭവത്തിൽ പോലീസ് ശ്രീപർണയ്ക്കെതിരെ കേസെടുത്തിട്ടുണ്ട്.

TAGS: BENGALURU | MISSING
SUMMARY: Bengaluru techie went on missing because of fear on wife

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *