മലയാളം മിഷന്‍ നടനാവിഷ്‌കാര മത്സരം

മലയാളം മിഷന്‍ നടനാവിഷ്‌കാര മത്സരം

ബെംഗളൂരു: മലയാളം മിഷന്‍ കര്‍ണാടക ചാപ്റ്റര്‍ 12ാം വാര്‍ഷിക ആഘോഷങ്ങളുടെ ഭാഗമായി ബെംഗളൂരു വെസ്റ്റ് മേഖലയുടെ ആഭിമുഖ്യത്തില്‍ നടന്ന നടനാവിഷ്‌കാരം മത്സരങ്ങളില്‍
ഇടശ്ശേരിയുടെ ‘പൂതപ്പാട്ട്’ അവതരിപ്പിച്ച ഡെക്കാന്‍ കള്‍ച്ചറല്‍ സോസൈറ്റി (വെസ്റ്റ് മേഖല) ഒന്നാം സമ്മാനവും ഒഎന്‍വി. കുറുപ്പിന്റെ ‘അമ്മ’ അവതരിപ്പിച്ചഡിആര്‍ഡിഒ (സെന്‍ട്രല്‍ മേഖല) രണ്ടാം സമ്മാനവും ചങ്ങമ്പുഴയുടെ ‘വാഴക്കുല’ അവതരിപ്പിച്ചസ്വര്‍ഗ്ഗറാണി ചര്‍ച്ച് ( വെസ്റ്റ് മേഖല) മൂന്നാം സമ്മാനവും നേടി.

ഏറ്റവും കൂടുതല്‍ പഠിതാക്കളെ പങ്കെടുപ്പിച്ച പഠനകേന്ദ്രത്തിനുള്ള പ്രത്യേക സമ്മാനം, 38 പഠിതാക്കളെ പങ്കെടുപ്പിച്ച സ്വര്‍ഗ്ഗറാണി ചര്‍ച്ച് പഠനകേന്ദ്രം കരസ്ഥമാക്കി. 11 ടീമുകളിലായി 170 പഠിതാക്കളും അധ്യാപകരും പങ്കെടുത്തു.
<BR>
TAGS : MALAYALAM MISSION
SUMMARY : Malayalam Mission Acting Competition

 

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *