മുഡ ആരോപണം; എംഎൽഎമാരുടെ വിശദീകരണ യോഗം വിളിച്ച് സിദ്ധരാമയ്യ

മുഡ ആരോപണം; എംഎൽഎമാരുടെ വിശദീകരണ യോഗം വിളിച്ച് സിദ്ധരാമയ്യ

ബെംഗളൂരു: മൈസുരു അർബൻ വികസന അതോറിറ്റി (മുഡ) ഭൂമികൈമാറ്റ ആരോപണവുമായി ബന്ധപ്പെട്ട് എംഎൽഎമാരുടെ വിശദീകരണയോഗം വിളിച്ച് ചേർത്ത് മുഖ്യമന്ത്രി സിദ്ധരാമയ്യ. മുഖ്യമന്ത്രിയെ വിചാരണചെയ്യാൻ ഗവർണർ താവർചന്ദ് ഗെലോട്ട് അനുമതി നൽകിയതിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം. വ്യാഴാഴ്ച വിധാൻ സൗധ കോൺഫറൻസ് ഹാളിലാണ് പാർലമെന്ററി പാർട്ടി യോഗം.

ആരോപണത്തിൽ മുഖ്യമന്ത്രി കോൺഗ്രസ് എംഎൽഎമാർക്ക് മുന്നിൽ വിശദീകരണം നടത്തും. കേസിനെ രാഷ്ട്രീയമായും നിയമപരമായും നേരിടാനുള്ള തീരുമാനങ്ങൾ യോഗത്തിൽ കൈക്കൊള്ളും. സംസ്ഥാനത്ത് എന്താണ് സംഭവിക്കുന്നതെന്ന് 136 എംഎൽഎമാരും അറിയേണ്ടതുണ്ടെന്ന് ഐടി – ബിടി വകുപ്പ് മന്ത്രി പ്രിയങ്ക് ഖാർഗെ പറഞ്ഞു. ഗവർണറുടെ ഇടപടലിൽ കടുത്ത പ്രതിഷേധമുള്ളതിനാൽ, ജനങ്ങളെ ഇക്കാര്യം ബോധ്യപ്പെടുത്തേണ്ടതുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

മൂന്ന് സ്വകാര്യ വ്യക്തികളുടെ പരാതിയിൽ മുഖ്യമന്ത്രിയെ വിചാരണ ചെയ്യാൻ കഴിഞ്ഞ ദിവസമാണ് ഗവർണർ അനുമതി നൽകിയത്. ഇതോടെ സിദ്ധരാമയ്യയുടെ പേരിൽ കോടതിക്കോ അന്വേഷണ ഏജൻസിക്കോ നേരിട്ട് കേസെടുക്കാൻ സാധിക്കും. ഗവർണർ നേരത്തെ സിദ്ധരാമയ്യയ്ക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകിയിരുന്നു. എന്നാൽ ആരോപണം തള്ളിയ കോൺഗ്രസ് മുഖ്യമന്ത്രിക്ക് പിന്തുണ പ്രഖ്യാപിച്ചിരുന്നു.

TAGS: KARNATAKA | SIDDARAMIAH
SUMMARY: Karnataka cm calls for all mla meet at bengaluru on thursday

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *