വിസ, തൊഴില്‍ കരാര്‍ലംഘനങ്ങള്‍, നാട്ടിലേക്ക് മടങ്ങൽ; പ്രവാസി വനിതകള്‍ക്കായി നോര്‍ക്ക വനിതാസെല്‍

വിസ, തൊഴില്‍ കരാര്‍ലംഘനങ്ങള്‍, നാട്ടിലേക്ക് മടങ്ങൽ; പ്രവാസി വനിതകള്‍ക്കായി നോര്‍ക്ക വനിതാസെല്‍

തിരുവനന്തപുരം: കേരളീയരായ പ്രവാസി വനിതകളുടെ പരാതികളും പ്രശ്‌നങ്ങളും പരിഹരിക്കുന്നതിനുളള നോര്‍ക്ക റൂട്ട്‌സിന്റെ ഏകജാലക സംവിധാനമാണ് എന്‍.ആര്‍.കെ വനിതാസെല്‍. ദുരിതമനുഭവിക്കുന്ന സ്ത്രീകള്‍ക്കോ അവരുടെ പ്രതിനിധികള്‍ക്കോ നോര്‍ക്ക വനിതാ സെല്‍ ഹെല്‍പ്പ്‌ലൈനുമായി 24 മണിക്കൂറും ബന്ധപ്പെടാം. നോര്‍ക്ക ഗ്ലോബല്‍ കോണ്‍ടാക്ട് സെന്ററിന്റെ ടോള്‍ ഫ്രീ നമ്പറുകളായ 1800 425 3939 (ഇന്ത്യയില്‍ നിന്നും) +91-8802012345 (വിദേശത്തുനിന്നും, മിസ്സ്ഡ് കോള്‍ സര്‍വ്വീസ്) എന്നിവയിലൂടെയും [email protected] എന്ന ഇ-മെയില്‍ ഐ.ഡി മുഖേനയും പരാതികള്‍ അറിയാക്കാവുന്നതാണ്. ഇതോടൊപ്പം ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍, നോര്‍ക്ക റൂട്ട്സ്, തൈക്കാട്, തിരുവനന്തപുരം എന്ന വിലാസത്തില്‍ തപാലായും പരാതികള്‍ കൈമാറാം. പരാതിക്കാരുടെ സ്വകാര്യത ഉറപ്പാക്കുന്നതിനും സംവിധാനമുണ്ട്.

വിസ, പാസ്പോര്‍ട്ട് സംബന്ധമായ പ്രശ്‌നങ്ങള്‍, നാട്ടിലേക്ക് മടങ്ങല്‍, തൊഴില്‍ കരാര്‍ലംഘനങ്ങള്‍, വേതനം സംബന്ധിച്ച തര്‍ക്കങ്ങള്‍ തുടങ്ങിയ പ്രശ്നങ്ങള്‍ക്ക് പരിഹാരം കണ്ടെത്തുന്നതിനാണ് സെല്‍ രൂപീകരിച്ചിരിക്കുന്നത്.
<BR>
TAGS ; NORKA ROOTS
SUMMARY : Norka Vanitacell for expatriate women

 

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *