പലിശക്കാരുടെ ആക്രമണത്തിൽ പരുക്കേറ്റ് ചികിത്സയിലായിരുന്ന കെ.എസ്.ആർ.ടി.സി കണ്ടക്ടർ മരിച്ചു

പലിശക്കാരുടെ ആക്രമണത്തിൽ പരുക്കേറ്റ് ചികിത്സയിലായിരുന്ന കെ.എസ്.ആർ.ടി.സി കണ്ടക്ടർ മരിച്ചു

പാലക്കാട്:  പലിശ സംഘത്തിന്റെ മര്‍ദനമേറ്റ കെഎസ്ആര്‍ടിസി ബസ് കണ്ടക്ടര്‍ മരിച്ചു. കുഴല്‍മന്ദം നടുത്തറ വീട്ടില്‍ കെ.മനോജ് (39) ആണ് മരിച്ചത്. ആക്രമണത്തില്‍ പരുക്കേറ്റ് തൃശൂരിലെ സ്വകാര്യ മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്നു. ഓഗസ്റ്റ്‌ ഒമ്പതിന് പാലക്കാട് കുളവൻമുക്കിലുള്ള സാമ്പത്തിക ഇടപാടുകാർ മനോജിന് നൽകിയ പണം തിരിച്ച് കിട്ടാൻ വൈകുന്നതിനെച്ചൊല്ലി ആക്രമിച്ചുവെന്നാണ് ബന്ധുക്കൾ പോലീസിന് നൽകിയ മൊഴി. പലിശക്ക് പണം നൽകുന്ന ബ്ലേഡ് മാഫിയ സംഘമാണ് മനോജിനെ മർദിച്ചതെന്നും ബന്ധുക്കൾ മൊഴി നൽകി.

ആക്രമണമുണ്ടായ ദിവസം വൈകീട്ട് അവശനിലയിൽ സഹോദരി താമസിക്കുന്ന കൊടുവായൂരിലെ വാടക വീട്ടിലേക്ക് മനോജ് എത്തുകയായിരുന്നു. ആരോഗ്യ സ്ഥിതി മോശമായതിന് പിന്നാലെയാണ് മനോജിനെ തൃശൂരിലെ സ്വകാര്യ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചത്. പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കിയതിന് ശേഷം മനോജിന്റെ മൃത​ദേഹം വീട്ടുകാർക്ക് വിട്ടുനൽകും. വീണ്ടും പലിശക്കെണിയില്‍ കൊലപാതകം നടന്നതോടെ പോലീസ് സംഘം അന്വേഷണം കടുപ്പിച്ചു.
<BR>
TAGS : KERALA | DEATH
SUMMARY : The KSRTC conductor who was undergoing treatment died after being attacked by usurers

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *