നാഗസാന്ദ്ര – മാധവാര റൂട്ടിൽ മെട്രോ ട്രയൽ റൺ ആരംഭിച്ചു

നാഗസാന്ദ്ര – മാധവാര റൂട്ടിൽ മെട്രോ ട്രയൽ റൺ ആരംഭിച്ചു

ബെംഗളൂരു: നാഗസാന്ദ്ര മുതൽ മടവര വരെ നീളുന്ന മെട്രോ പാതയിൽ മെട്രോ ട്രയൽ റൺ ആരംഭിച്ചു. ഗ്രീൻ ലൈനിന്റെ ഭാഗമായ 3.5 കിലോമീറ്റർ വിപുലീകൃത റൂട്ടിലാണ് ട്രയൽ റൺ ആരംഭിച്ചത്. 5 കി.മീ മുതൽ 35 കി.മീ വേഗത്തിലായിരിക്കും ട്രയൽ റൺ നടത്തുക.

ഏതാനും ദിവസങ്ങൾക്കുള്ളിൽ മെട്രോ സർവീസ് ആരംഭിക്കാൻ ആവശ്യമായ എല്ലാ ഒരുക്കങ്ങളും നടന്നുവരികയാണ്. ഇതുവരെ നാഗസാന്ദ്ര വരെ മാത്രമായിരുന്നു ഗ്രീൻ ലൈൻ മെട്രോ സർവീസ് എന്നാൽ ഇനി മാധവാര വരെ നീട്ടുമെന്ന് ബിഎംആർസിഎൽ അറിയിച്ചു.

മൂന്ന് ഘട്ടങ്ങളിലായാണ് ട്രയൽ റൺ നടപടികൾ പുരോഗമിക്കുന്നത്. 5 കി.മീ മുതൽ 35 കി.മീ വരെയും പിന്നീട് 35 കി.മീ മുതൽ 60 കി.മീ വരെയും ഒടുവിൽ 80 കി.മീ വരെയും ആയിരിക്കും പരീക്ഷണ ഓട്ടം നടത്തുക.

ഏതാനും ദിവസങ്ങൾക്കുള്ളിൽ ട്രയൽ റൺ പൂർത്തിയാകുമെന്നും റെയിൽ സുരക്ഷാ കമ്മീഷണറുടെ അനുമതിക്ക് ശേഷം ഒക്ടോബർ അവസാനത്തോടെ മെട്രോ സർവീസുകൾ ആരംഭിക്കുമെന്നും ബിഎംആർസിഎൽ അറിയിച്ചു.

TAGS: BENGALURU | NAMMA METRO
SUMMARY: Metro trial run from Nagasandra to Madavara begins

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *